സൗദിയില്‍ വിമാനകമ്പനികള്‍ വാടകയുടെ  30 ശതമാനം ബാങ്ക് ഗ്യാരണ്ടി നല്‍ണം

റിയാദ്: സൗദി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷ​​​െൻറ കീഴിലുള്ള രാജ്യത്തെ വിമാനത്താവളങ്ങളിലെ സേവനം ഉപയോഗപ്പെടുത്തുന്ന വിമാനക്കമ്പനികള്‍ വാടകയുടെ 30 ശതമാനം ബാങ്ക് ഗ്യാരണ്ടിയായി നല്‍കണമെന്ന നിയമത്തിന് മന്ത്രിസഭയുടെ അംഗീകാരം. സിവില്‍ എവിയേഷന്‍ നിയമാവലി ഭേദഗതി ചെയ്തുകൊണ്ടാണ് പുതിയ നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കിയത്.

സല്‍മാന്‍ രാജാവി​​​െൻറ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് സ്വദേശ, വിദേശ വിമാനക്കമ്പനികളെ ഒരു പോലെ ബാധിക്കുന്ന നിയമഭേദഗതി അംഗീകരിച്ചത്. സൗദിയിലെ വിമാനത്താവളങ്ങള്‍ ഉപയോഗിക്കുന്ന  കമ്പനികള്‍ തങ്ങളുടെ കരാറനുസരിച്ചുള്ള വാടക നല്‍കാന്‍ വൈകിയാല്‍ അത് മനഃപൂര്‍വമുള്ള അവധിതെറ്റിക്കലായി പരിഗണിച്ച് വാടകയുടെ 30 ശതമാനം പിഴ ചുമത്താനുള്ള തീരുമാനമാണ് ഭേദഗതിയിലെ സുപ്രധാന വശം. ഈ സംഖ്യ ഉറപ്പുവരുത്തുന്നതിനാണ് കരാര്‍ ഒപ്പുവെക്കുന്ന വേളയില്‍ വാടകയുടെ 30 ശതമാനം ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന നിയമം ഭേദഗതിയില്‍ ഉള്‍പ്പെടുത്തിയത്. ബാങ്ക് ഗ്യാരണ്ടി വിമാന കമ്പനികള്‍ക്ക് പിന്‍വലിക്കാനോ മറ്റിനങ്ങള്‍ക്ക് ചെലവഴിക്കാനോ സാധിക്കില്ല.

വാടകസംഖ്യ സൗദി അറേബ്യന്‍ മോണിറ്ററി ഏജന്‍സിയുടെ സിവില്‍ ഏവിയേഷന്‍ അതോറിറ്റി അക്കൗണ്ടില്‍ അടക്കുമ്പോള്‍ പിഴ രാഷ്​ട്രത്തി​​​െൻറ നേരിട്ടുള്ള അക്കൗണ്ടിലാണ് അടക്കേണ്ടത്. കഴിഞ്ഞ 13 വര്‍ഷമായി രാജ്യത്ത് നിലനിന്നുപോരുന്ന വിമാനക്കമ്പനികളുടെ വാടകയുമായി ബന്ധപ്പെട്ട നിയമാവലിയാണ് മന്ത്രിസഭ അംഗീകാരത്തോടെ ഭേദഗതി വരുത്തിയത്. സൗദി ശൂറ കൗണ്‍സില്‍ അംഗീകരിച്ച ഭേദഗതിക്ക്​ നീതിന്യായമന്ത്രിയുടെ ശിപാർശയനുസരിച്ചാണ് അംഗീകാരം നല്‍കുന്നതെന്ന് മന്ത്രിസഭ തീരുമാനത്തില്‍ വ്യക്തമാക്കി.

Tags:    
News Summary - flight travelers tax saudi gulfnews

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.