ജി​സാ​നി​ലെ ഫ​റ​സാ​ൻ ദ്വീ​പി​ലെ ഫ​രീ​ദ് മീ​നു​ത്സ​വം ന​ട​ക്കു​ന്ന ഹ​സീ​സ് ബീ​ച്ച്

ജി​സാ​നി​ൻ ഈ ​വ​ർ​ഷ​ത്തെ ഫ​രീ​ദ് മീ​നു​ത്സ​വ​ത്തി​ന് പ്രൗ​ഢ​മാ​യ തു​ട​ക്കം

ജി​സാ​ൻ: ഫ​റ​സാ​ൻ ദ്വീ​പി​ൽ ഈ ​വ​ർ​ഷ​ത്തെ ഫ​രീ​ദ് മീ​നു​ത്സ​വ​ത്തി​ന് ആ​ര​വ​മു​യ​ർ​ന്നു. ദ്വീ​പി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ പാ​ര​മ്പ​രാ​ഗ​ത ഉ​ത്സ​വ​മാ​യ 20-ാമ​ത് ഫ​രീ​ദ് ഉ​ത്സ​വം ഫ​റ​സാ​ൻ അ​മീ​റാ​ണ് വ്യാ​ഴാ​ഴ്ച ഉ​ദ്‌​ഘാ​ട​നം ചെ​യ്ത​ത്. പാ​രാ​സെ​യി​ലിം​ഗ്, പ​ര​മ്പ​രാ​ഗ​ത നാ​ടോ​ടി നൃ​ത്ത​ങ്ങ​ൾ, മ​ത്സ്യ​ങ്ങ​ളെ പി​ടി​ക്കു​ന്ന​തി​നു​ള്ള മ​ത്സ​ര​ങ്ങ​ൾ എ​ന്നി​ങ്ങ​നെ വി​വി​ധ വി​നോ​ദ​സ​ഞ്ചാ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ഫ​റ​സാ​ൻ ദ്വീ​പു​ക​ളി​ലെ ജ​ന​ങ്ങ​ളു​ടെ ആ​ചാ​ര​ങ്ങ​ളും പാ​ര​മ്പ​ര്യ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളു​ന്ന ഉ​ത്സ​വം ഈ ​മേ​ഖ​ല​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടു​ന്ന​തി​നു​ള്ള പൈ​തൃ​ക പ​രി​പാ​ടി​യാ​യി കൂ​ടി​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​തെ​ന്ന് ജ​ലം,കൃ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്റെ ബ്രാ​ഞ്ച് ജ​ന​റ​ൽ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൽ അ​ത്തി​ഫ് പ​റ​ഞ്ഞു. ഫ​റ​സാ​ൻ ദ്വീ​പി​ലെ അ​ൽ ഹ​സീ​സ് ബീ​ച്ചി​ൽ ക​ട​ലി​ൽ പ്ര​ത്യേ​കം വേ​ലി​ക്കെ​ട്ടി ത​യ്യാ​റാ​ക്കി​യ സ്ഥ​ല​ത്താ​ണ് ഫെ​സ്റ്റി​വ​ലി​ന്റെ പ്ര​ധാ​ന മ​ത്സ​ര​മാ​യ മീ​ൻ​പി​ടു​ത്തം ന​ട​ക്കു​ന്ന​ത്. ദ്വീ​പി​ലെ മ​ത്സ്യ​ബ​ന്ധ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി സൗ​ദി വി​നോ​ദ സ​ഞ്ചാ​ര മ​ന്ത്രാ​ല​യ​ത്തി​ന്റെ കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ക്കു​ന്ന മേ​ള വ​മ്പി​ച്ച ആ​വേ​ശ​ത്തോ​ടെ​യാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ വ​ര​വേ​ൽ​ക്കു​ന്ന​ത്. ഉ​ത്സ​വം ര​ണ്ട് ദി​വ​സം നീ​ണ്ടു​നി​ൽ​ക്കും.

Tags:    
News Summary - Fish Festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.