ജിദ്ദയിൽ നടക്കുന്ന ‘പെൺപുലരി’ മെഗാ പരിപാടിയുടെ പോസ്റ്റർ പ്രകാശനം കബീർ കൊണ്ടോട്ടി നിർവഹിക്കുന്നു

ജിദ്ദയിൽ ആദ്യമായി മലയാളി സ്ത്രീകൾ മാത്രമായി സംഘടിപ്പിക്കുന്ന മെഗാ പരിപാടി വരുന്നു

ജിദ്ദ: ജിദ്ദയിലാദ്യമായി മലയാളി സ്ത്രീകൾ മാത്രമായി സംഘാടകരാകുന്ന മെഗാ പരിപാടി വരുന്നു. വനിതാ ശാക്തീകരണം എന്ന ലക്ഷ്യത്തോടെ യു.എ.ഇയിലെ റസീലാ സുധീറിന്റെ നേതൃത്വത്തിൽ രൂപീകൃതമായ ആഗോള സംഘടനയായ 'വേൾഡ് മലയാളി ഹോം ഷെഫ്' ജിദ്ദ ചാപ്റ്ററാണ് ‘പെൺ പുലരി’ എന്ന പേരിൽ ഫാമിലി എന്റർടൈമെന്റ് മെഗാ ഇവന്റ് സംഘടിപ്പിക്കുന്നത്. ഫെബ്രുവരി ഒമ്പതിന് രാത്രി ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ വെച്ച് നടക്കുന്ന പരിപാടിയിൽ നാട്ടിൽ നിന്നുള്ള കലാകാരികളടക്കം പങ്കെടുക്കുന്ന വിവിധ കലാപരിപാടികൾ, ഫുഡ് സ്റ്റാളുകൾ എന്നിവ ഒരുക്കുന്നുണ്ടെന്ന് സംഘാടകർ അറിയിച്ചു. 

മെഗാ പരിപാടിയുടെ പോസ്റ്റർ ജിദ്ദ കേരള പൗരാവലി ചെയർമാൻ കബീർ കൊണ്ടോട്ടി പ്രകാശനം ചെയ്തു. വിവിധ നൃത്ത, സംഗീത പരിപാടികളും, വ്യത്യസ്തവും വൈവിധ്യവുമായ ഭക്ഷണ വിതരണ സ്റ്റാളുകളും പരിപാടിയുടെ പ്രധാന ആകർഷണമായിരിക്കുമെന്ന് സംഘടനാ പ്രതിനിധികളായ സോഫിയ സുനിൽ (ജിദ്ദ ചാപ്റ്റർ അഡ്മിൻ), സെലീന മുസാഫിർ, സാബിറ മജീദ്, മൗശ്മി ശരീഫ്, ഹസീന റഷീദ്, സുഹറ ഷൗക്കത്ത്, നജ്മ ഹാരിസ്, ജ്യോതി ബാബുകുമാർ, റുഫ്ന ഷിഫാസ്, നൂറുന്നിസ ബാവ എന്നിവർ അറിയിച്ചു.

വനിതകൾ മാത്രമായി നേതൃത്വം നൽകി നടത്തുന്ന മെഗാ ഫാമിലി ഇവൻറ് ഏറെ ശ്രദ്ധേയമാകുമെന്ന് പ്രതീക്ഷിക്കുന്നതായും ഭാരവാഹികൾ അഭിപ്രായപ്പെട്ടു. ഹസീന അഷറഫ്, ഖദീജ അലവി (ഫൈസി), നിസ, ഫർഷാ യൂനസ്, സാബിറ റഫീഖ്, ഫാബിത ഉനൈസ്, സെലീന നൗഫൽ, സജ്നാ യൂനുസ്, ഹസീന സമീർ ബാബു, ആസിഫ സുബ്ഹാൻ, ഹനാൻ അബ്ദുൽ ലത്തീഫ്, എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു സംസാരിച്ചു.

Tags:    
News Summary - first time in Jeddah, a mega event organized exclusively by Malayali women is coming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.