മസ്ജിദുൽ ഹറാമിൽ ആദ്യ തറാവീഹ്: വിശ്വാസനിർഭരമായ അന്തരീക്ഷത്തിൽ ഭക്തലക്ഷങ്ങൾ ഒത്തുചേർന്നു

മക്ക: പുണ്യപുരാതനമായ മസ്ജിദുൽ ഹറാമിൽ റമദാനിലെ ആദ്യ തറാവീഹ് നമസ്കാരം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു. വിശുദ്ധ മാസത്തി​െൻറ ആത്മീയ ചൈതന്യം ഉൾക്കൊണ്ട് ആയിരക്കണക്കിന് തീർത്ഥാടകരും വിശ്വാസികളുമാണ് ഹറം ശരീഫിൽ ആദ്യ തറാവീഹ് നമസ്കാരത്തിനായി ഒത്തുചേർന്നത്.

ഭക്തിയും ശാന്തിയും നിറഞ്ഞ അന്തരീക്ഷത്തിൽ വിശ്വാസികൾ ഇശാ നമസ്കാരവും തുടർന്ന് ആദ്യ തറാവീഹ് നമസ്കാരവും നിർവഹിച്ചു. വിശുദ്ധ മാസത്തി​െൻറ പ്രാധാന്യവും മുസ്​ലിം മനസ്സുകളിൽ ആ മാസത്തിനുള്ള സ്ഥാനവും വിളിച്ചോതുന്നതായിരുന്നു പള്ളിയിലെ ആത്മീയ അന്തരീക്ഷം. തീർത്ഥാടകർക്ക് സുരക്ഷിതമായും എളുപ്പത്തിലും ആരാധനകൾ നിർവഹിക്കുന്നതിനായി വിപുലമായ സൗകര്യങ്ങളാണ് അധികൃതർ ഒരുക്കിയിരുന്നത്.

 

റമദാനിലെ ആദ്യ രാവിൽ തന്നെ ഉംറ തീർത്ഥാടകരുടെയും നമസ്കാരത്തിന് എത്തിയവരുടെയും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. എങ്കിലും കൃത്യമായ ആസൂത്രണത്തിലൂടെ ജനപ്രവാഹത്തെ നിയന്ത്രിക്കാൻ സാധിച്ചു. മസ്ജിദുൽ ഹറാമിലെ വിവിധ ഭാഗങ്ങളിലും മുറ്റങ്ങളിലും വിശ്വാസികളുടെ സഞ്ചാരം സുഗമമായിരുന്നു. പ്രവേശന കവാടങ്ങളിലും ഇടനാഴികളിലും ഫീൽഡ് ഉദ്യോഗസ്ഥരുടെ നിരന്തരമായ നിരീക്ഷണം തിരക്ക് ഒഴിവാക്കാനും ഭക്തരെ കൃത്യമായ സ്ഥലങ്ങളിലേക്ക് നയിക്കാനും സഹായിച്ചു.

ആരാധനകൾക്ക് കൂടുതൽ മിഴിവേകുന്നതിനായി ഫീൽഡ് തലത്തിലും ഭരണപരമായ തലത്തിലും വിപുലമായ സേവനങ്ങളാണ് നൽകിവരുന്നത്. പള്ളിയും പരിസരവും നിരന്തരം വൃത്തിയാക്കാനും അണുവിമുക്തമാക്കാനുമുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കി. വയോധികർക്കും ഭിന്നശേഷിക്കാർക്കുമായി പ്രത്യേക പാതകളും ഇലക്ട്രിക് വാഹനങ്ങളും സജ്ജീകരിച്ചു. വെളിച്ചം, ശബ്​ദം, എയർകണ്ടീഷനിങ്​ സംവിധാനങ്ങൾ കുറ്റമറ്റ രീതിയിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തി.

തീർഥാടകർക്ക് സംസം വെള്ളം ലഭ്യമാക്കാൻ പ്രത്യേക വാഹനങ്ങൾ, ബാഗുകൾ, കുപ്പികൾ എന്നിവയ്ക്ക് പുറമെ പള്ളിയുടെ വിവിധ ഭാഗങ്ങളിൽ വാട്ടർ ഡിസ്പെൻസറുകളും ഒരുക്കിയിട്ടുണ്ട്.

ഇരു ഹറമുകളുടെയും തീർത്ഥാടകരുടെയും സുരക്ഷയ്ക്കും സൗകര്യത്തിനുമായി സൗദി ഭരണകൂടം നൽകുന്ന പ്രത്യേക പരിഗണനയുടെ പ്രതിഫലനമാണ് ഈ മികച്ച ക്രമീകരണങ്ങൾ. ആരാധനാലയത്തി​െൻറ വിശുദ്ധിയും സമയത്തി​െൻറ പ്രാധാന്യവും കണക്കിലെടുത്ത്, റമദാൻ മാസത്തിലുടനീളം ഭക്തർക്ക് ഏറ്റവും മികച്ച അനുഭവം നൽകുക എന്നതാണ് ഈ സേവനങ്ങളിലൂടെ ലക്ഷ്യമിടുന്നത്.

 

 

Tags:    
News Summary - First Taraweeh at Masjidul Haram: Lakhs of devotees gathered in an atmosphere of faith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.