Posted On
date_range Updated On
date_range 32 വർഷത്തിന് ശേഷം തായ്ലൻഡിലേക്ക് ആദ്യ സൗദി വിമാനം ഇന്ന്
ജിദ്ദ: 32 വർഷത്തെ ഇടവേളക്കുശേഷം തായ്ലൻഡിലേക്ക് ആദ്യ സൗദി വിമാനം തിങ്കളാഴ്ച പറക്കും. സൗദിയും തായ്ലൻഡും തമ്മിലുള്ള നയതന്ത്രബന്ധം പൂർണമായും പുനഃസ്ഥാപിച്ച പശ്ചാത്തലത്തിലാണിത്. ജനുവരിയിൽ തായ്ലൻഡ് പ്രധാനമന്ത്രി സൗദിയിലെത്തുകയും കിരീടാവകാശിയുമായി ചർച്ച നടത്തുകയും ചെയ്തിരുന്നു.
സൗദി എയർലൈൻസ് വിമാനങ്ങൾ ജിദ്ദയിൽനിന്നും റിയാദിൽ നിന്നുമാണ് തായ്ലൻഡിലേക്ക് സർവിസ് നടത്തുക. മേയ് ആദ്യം മുതൽ സൗദി അറേബ്യയിലേക്ക് തായ് എയർവേസ് വിമാനങ്ങളുടെ സർവിസ് ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.