സൗദിക്കും റഷ്യക്കുമിടയിൽ നേരിട്ടുള്ള ആദ്യ വിമാന സർവിസിന്​ തുടക്കം

റിയാദ്​: സൗദി അറേബ്യയിൽനിന്ന്​ റഷ്യയിലേക്ക്​ ഇനി നേരിട്ട്​ പറക്കാം. റിയാദിനും മോസ്​കോയ്​ക്കുമിടയിൽ നേരിട്ടുള്ള ആദ്യ വിമാന സർവിസിന്​ തുടക്കമായി.

റിയാദ്​ കിങ്​ ഖാലിദ്​ ഇൻറർനാഷനൽ എയർപ്പോർട്ടിൽനിന്ന് യാത്രക്കാരെയും വഹിച്ച്​ സൗദി വിമാന കമ്പനി​ ഫ്ലൈനാസി​ന്‍റെ ആദ്യ വിമാനം മോസ്​കോ നുകോവോ ഇൻറർനാഷനൽ എയർപ്പോർട്ടിലിറങ്ങിയപ്പോൾ പിറന്നത്​ പുതിയ ചരിത്രം. ആഴ്​ചയിൽ മൂന്ന്​ വിമാനങ്ങൾ​ സർവിസ്​ നടത്തും.

സൗദി അറേബ്യയും റഷ്യയും തമ്മിൽ ബന്ധം കൂടുതൽ മെച്ചപ്പെടുത്തുകയും വ്യാപാര ബന്ധങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്​ത സാഹചര്യത്തിലാണ്​ നേരിട്ടുള്ള വിമാന സർവിസ്​ ആരംഭിച്ചിരിക്കുന്നത്​. റിയാദിൽ നിന്ന്​ വെള്ളിയാഴ്​ച പറന്നുയർന്ന വിമാനം റഷ്യയിലെത്തിയപ്പോൾ നുകോവോ വിമാനത്താവളത്തിൽ ജലധാര നടത്തി ഊഷ്​മള വരവേൽപാണ്​ നൽകിയത്​. 

Tags:    
News Summary - First direct flight service between Saudi Arabia and Russia begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.