റിയാദ്: നഗരത്തിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തില്‍ മലയാളി മരിച്ചു. കൂടെയുള്ള ഈജിപ്ഷ്യന് പരിക്കേറ്റു. റിയാദ് എക്സിറ്റ് 18ലെ ഗോഡൗണിലുണ്ടായ അഗ്നിബാധയിൽ തൊടുപുഴ മുട്ടം സ്വദേശി പൊട്ടങ്ങേല്‍ അബ്ദുസ്സലാം (49) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഈജിപ്ഷ്യന്‍ അഹമ്മദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നോഫ ഓഡിറ്റോറിയത്തിന് സമീപം ഈത്തപ്പഴ കമ്പനിയുടെ ഗോഡൗണില്‍ ചൊവ്വാഴ്ച വൈകീട്ട് നാലോടെയാണ് തീപിടുത്തമുണ്ടായത്. ഗോഡൗണിന്‍െറ മുന്‍വശത്താണ് തീപിടിച്ചത്. ജീവനക്കാരായി അപ്പോള്‍ അവിടെ അബ്ദുസ്സലാമും അഹമ്മദും മാത്രമേ ഉണ്ടായിരുന്നുള്ളൂ. വാതിലിന്‍െറ ഭാഗത്ത് തീപിടിച്ചതിനാല്‍ ഇരുവര്‍ക്കും പുറത്തേക്കോടി രക്ഷപ്പെടാനായില്ല. അഹമ്മദ് തീയിലൂടെ പുറത്തേക്ക് ഓടി. സാരമായി പൊള്ളലേറ്റു. അബ്ദുസ്സലാം രക്ഷതേടി മുകള്‍ നിലയിലേക്ക് കയറിപ്പോയി. അരമണിക്കൂറിനുള്ളില്‍ അഗ്നിശമന സേന എത്തി തീ അണച്ചെങ്കിലും കനത്ത പുകയില്‍ ശ്വാസം മുട്ടി അബ്ദുസ്സലാം മരിച്ചിരുന്നു.
12 വര്‍ഷമായി ഈ കമ്പനിയില്‍ ഡ്രൈവറാണ് അബ്ദുസ്സലാം. ശുമൈസി മോര്‍ച്ചറിയിലുള്ള മൃതദേഹം റിയാദില്‍ ഖബറടക്കും. ഭാര്യ: സിജിമോള്‍. ഏക മകന്‍ അക്ബര്‍ഷാ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.