??????? ???????? ???????????? ???????????? ??????? ???????????????

മക്കയിൽ കെട്ടിടത്തിന്​ തീപിടിച്ച്​ ബാലിക മരിച്ചു

ജിദ്ദ: മക്കയിൽ കെട്ടിടത്തിന്​ തീപിടിച്ച്​ ഒമ്പതുവയസുകാരി മരിച്ചു. ഉംറ ഡിസ്​ട്രിക്​ടിലെ ഒരു റെസിഡൻഷ്യൽ ബിൽഡിങ്ങിലാണ്​ ചൊവ്വാഴ്​ച രാത്രിയോടെ തീ പടർന്നുപിടിച്ചതെന്ന്​ സിവിൽ ഡിഫൻസ്​ മക്ക മേഖല വക്​താവ്​ മേജർ നാഇഫ്​ അൽ ശരീഫ്​ അറിയിച്ചു. കെട്ടിടത്തി​​െൻറ ഒന്നാം നിലയിലെ ഫ്ലാറ്റിൽ നിന്നാണ്​ തീ പടർന്നത്​. ഉടൻ തന്നെ സിവിൽഡിഫൻസ്​ സംഘം സ്​ഥലത്തെത്തുകയും അഗ്​നിബാധ നിയന്ത്രണവിധേയമാക്കുകയും ചെയ്​തു. സാരമായി പൊള്ളലേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തി​​െൻറ കാരണത്തിൽ അന്വേഷണം തുടങ്ങിയതായി മേജർ നാഇഫ്​ അൽ ശരീഫ്​ വ്യക്​തമാക്കി. 

Tags:    
News Summary - fire accident -saudi -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.