റിയാദ്: നമ്പർ മറച്ചോ വ്യക്തമല്ലാത്ത രീതിയിലോ വാഹനങ്ങൾ ഓടിച്ചാൽ 2,000 റിയാൽ പിഴ.നമ്പർ പ്ലേറ്റുകൾ വ്യക്തമല്ലാത്ത വാഹനങ്ങൾ ഓടിക്കുന്നത് ഗതാഗത നിയമലംഘനമാണെന്ന് സൗദി ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.
കേടായ നമ്പർ പ്ലേറ്റുകളോടെ വാഹനങ്ങൾ ഓടിക്കുന്നതും നിയമ ലംഘനമാണ്.ഇതിന് 1,000 റിയാൽ മുതൽ 2,000 റിയാൽ വരെ പിഴ ലഭിക്കും. നമ്പർ പ്ലേറ്റുകൾ വ്യക്തമാണെന്ന് ഡ്രൈവർമാർ ഉറപ്പുവരുത്തണം.കേടായ നമ്പർ പ്ലേറ്റുകൾ മാറ്റിസ്ഥാപിക്കണമെന്നും സൗദി ട്രാഫിക് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.