റിയാദ്: സുരക്ഷാകവചങ്ങൾ ഇല്ലാതെ ചരക്കുവാഹനങ്ങള്‍ നിരത്തിലിറക്കിയാൽ 5,000 റിയാല്‍ പിഴ ചുമത്തുമെന്ന് ഗതാഗത മന്ത്രാലയം. ജനുവരി ഒന്നിന് നിയമം പ്രാബല്യത്തില്‍ വന്നു. മാസങ്ങള്‍ക്ക് മുമ്പ് മന്ത്രാലയം നല്‍കിയ മുന്നറിയിപ്പിനും വിവിധ ഭാഷകളില്‍ നിരത്തുകളിലും വിവിധ മാധ്യമങ്ങളിലും നടത്തിയ കാമ്പയിനും ശേഷമാണ് നിയമം നടപ്പാക്കുന്നത്. റോഡുകളില്‍ ഇതര വാഹനങ്ങള്‍ക്കും മനുഷ്യ ജീവനും ഭീഷണി സൃഷ്ടിച്ചുകൊണ്ട് തുറന്നിട്ട ട്രക്കുകളില്‍ ചരക്കുഗതാഗതം നടത്തുന്നത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. ട്രക്കുകള്‍, വന്‍ വാഹനങ്ങള്‍ എന്നിവ പാലിക്കേണ്ട ഇതര സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ 4,000 റിയാല്‍ വേറെയും പിഴ ചുമത്തും. വാഹനങ്ങള്‍ പാലിക്കേണ്ട സുരക്ഷ മാനദണ്ഡങ്ങളെക്കുറിച്ച് സൗദി അറേബ്യന്‍ സ്റ്റാന്‍ഡേഡ് ഓര്‍ഗനൈസേഷന്‍ (സാസോ) നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രക്ക് ൈഡ്രവര്‍മാരെയും ഉടമകളെയും ബോധവത്കരിക്കുന്നതിനായി ഇംഗ്ലീഷ്, അറബി, ഉറുദു ഭാഷകളില്‍ മന്ത്രാലയം ബോധവത്കരണ കാമ്പയില്‍ നടത്തിയിരുന്നു. ചെറുവാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതില്‍ വന്‍ ട്രക്കുകളുടെ സുരക്ഷാവീഴചക്കുള്ള പങ്കിനെക്കുറിച്ച് നടത്തിയ പഠനത്തിെൻറ അടിസ്ഥാനത്തിലാണ് പുതിയ നിയമം നടപ്പാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.