സൗദിയിൽ തിയറ്റർ സംരംഭത്തിന്​ ആഗോള കമ്പനികളെത്തുന്നു

ജിദ്ദ: സൗദി അറേബ്യയിൽ തിയറ്ററുകൾ ആരംഭിക്കാൻ ഇൗ രംഗത്തെ പ്രമുഖ ആഗോള സ്​ഥാപനങ്ങൾ എത്തുന്നു. അമേരിക്കൻ തിയറ്റർ ശൃംഖലയിലെ ഭീമൻ കമ്പനിയായ എ.എം.സി എൻറർടൈൻമ​െൻറിന്​ ഇതിനുള്ള ആദ്യകരാർ നൽകി. സൗദിയുടെ പബ്ലിക്​ ഇൻവെസ്​റ്റ്​ ഫണ്ടുമായി സഹകരിച്ചാകും എ.എം.സി പ്രവർത്തിക്കുക. അമേരിക്കയിലെ കൻസാസ്​ ആസ്​ഥാനമായ അമേരിക്കൻ മൾട്ടി സിനിമ എന്ന എ.എം.സി ലോകത്തെ ഏറ്റവും വലിയ തിയറ്റർ ശൃംഖലയാണ്​. 1920 ൽ സ്​ഥാപിതമായ ഇൗ കമ്പനിക്ക്​ അമേരിക്കയിൽ 661 തിയറ്ററുകളിലായി 8,200 സ്​ക്രീനുകളും 244 തിയറ്ററുകളിലായി യൂറോപ്പിൽ 2,200 സ്​ക്രീനുകളുമുണ്ട്​. ഒാഡിയോൺ എന്ന ബ്രാൻഡിന്​ കീഴിലാണ്​ എ.എം.സിയുടെ കൂടുതൽ തിയറ്ററുകളും പ്രവർത്തിക്കുന്നത്​. സിനിമ പ്രദർശനമേഖലയിലെ ചരിത്ര നിമിഷമാണിതെന്നും മൂന്നുകോടി ജനസംഖ്യയുള്ള സൗദി അറേബ്യയിൽ തങ്ങൾക്ക്​ വലിയ സാധ്യതയാണുള്ളതെന്നും എ.എം.സിയുടെ സി.ഇ.ഒ ആഡം ആരോൺ പ്രസ്​താവനയിൽ പറഞ്ഞു. രാജ്യത്തെ വിനോദമേഖലയിൽ മഹത്തായ സാധ്യതകളാണ്​ കാണുന്നതെന്ന്​ പബ്ലിക്​ ഇൻവെസ്​റ്റ്​മ​െൻറ്​ ഫണ്ട്​ വൃത്തങ്ങൾ സൂചിപ്പിച്ചു. 

എ.എം.സിയുമായി സഹകരിച്ച്​ ആ സാധ്യതകൾ പ്രയോജനപ്പെടുത്താനും കുറഞ്ഞത്​ 100 കോടി ഡോളർ ശേഷിയുള്ള വ്യവസായം പ്രാഥമികമായി വികസിപ്പിച്ചെടുക്കാനുമാണ്​ ശ്രമിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു. എ.എം.സിക്കൊപ്പം നിരവധി രാജ്യാന്തര സ്​ഥാപനങ്ങൾ സൗദി പ്രവേശനത്തിനായി കാത്തുനിൽക്കുകയാണ്​. ദുബൈ ആസ്​ഥാനമായ വോക്​സ്​ സിനിമാസ്​, കനേഡിയൻ കമ്പനിയായ ​െഎമാക്​സ്​ എന്നിവ താൽപര്യം പ്രകടിപ്പിച്ചുകഴിഞ്ഞു. സൗദി അറേബ്യയിൽ നിലവിൽ പ്രവർത്തിക്കുന്ന ഏക തിയറ്റർ ​െഎമാക്​സി​​െൻറ ഉടമസ്​ഥതയിലാണ്​. 

അൽഖോബാർ കോർണിഷ്​ റോഡിലുള്ള സുൽത്താൻ ബിൻ അബ്​ദുൽഅസീസ്​ സയൻസ്​ ആൻഡ്​ ടെക്​നോളജി സ​െൻററിലുള്ള ഇൗ തിയറ്ററിൽ വിദ്യാഭ്യാസ ചിത്രങ്ങളാണ്​ പ്രദർശിപ്പിക്കുന്നത്​. രാജ്യത്ത്​ കൂടുതൽ തിയറ്ററുകൾ സ്​ഥാപിക്കാനുള്ള അനുമതിക്കായി അധികാരികളെ സമീപിച്ചുകഴിഞ്ഞതായി ​െഎമാക്​സ്​ അറിയിച്ചു. 69 രാജ്യങ്ങളിലായി 1,102 തിയറ്ററുകളാണ്​ ​െഎമാക്​സ്​ പ്രവർത്തിപ്പിക്കുന്നത്​. ​ഗൾഫിലും പശ്​ചിമേഷ്യയിലുമായി 300 ലേറെ സ്​ക്രീനുകൾ ഉള്ള കമ്പനിയാണ്​ വോക്​സ്​ സിനിമാസ്​. ദുബൈ ആസ്​ഥാനമായ മാജിദ്​ അൽ ഫു​ൈത്തം ഗ്രൂപ്പാണ്​ ​േവാക്​സി​​െൻറ ഉടമസ്​ഥർ. 

സൗദിയിലേക്കുള്ള പ്രവേശനത്തെ ആവേശപൂർവും കാത്തിരിക്കുകയാണെന്ന്​ മാജിദ്​ അൽ ഫുത്തൈം സി.ഇ.ഒ അലൈൻ ബിജ്ജാനി പറഞ്ഞു. സൗദിയിലെ വിപണിയിൽ സാന്നിധ്യം ഉറപ്പിക്കുന്നതിൽ കമ്പനി പ്രതിജ്​ഞാബദ്ധമാണ്​. രാജ്യത്തിന്​ പുറത്ത്​ അനുഭവിച്ചുകൊണ്ടിരുന്നത്​ രാജ്യത്തിനുള്ളിലും ആസ്വാദകർക്ക്​ ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരുന്ന മാർച്ച്​ മാസത്തോടെ സൗദി അറേബ്യയിൽ ആദ്യ തിയറ്റർ പ്രവർത്തിച്ചുതുടങ്ങുമെന്നാണ്​ പ്രഖ്യാപനം. 2030 ഒാടെ 300 തിയറ്ററുകളിലായി 2,000 ലേറെ സ്​ക്രീനുകൾ ഉണ്ടാകുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.

Tags:    
News Summary - film theatre-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.