സൗദി കായിക ഉപമന്ത്രി ബദർ അൽ ഖാദി
റിയാദ്: സൗദി അറേബ്യയിൽ ഫിഫ ലോകകപ്പ് 2034ന് ആതിഥേയത്വം വഹിക്കുന്ന സ്റ്റേഡിയങ്ങളിൽ ചിലത് നിർമിക്കുന്നതിന് നിരവധി ബ്രിട്ടീഷ് കമ്പനികളുമായി സഹകരിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നുവെന്ന് കായിക ഉപമന്ത്രി ബദർ അൽ ഖാദി പറഞ്ഞു.
സ്റ്റേഡിയം രൂപകൽപനയിൽ ലോകത്തിലെ ഏറ്റവും മികച്ച കമ്പനികളിലൊന്നായി കണക്കാക്കപ്പെടുന്ന ബ്രിട്ടീഷ് കമ്പനികൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന കായിക സ്ഥാപനങ്ങൾക്കായുള്ള അടിസ്ഥാന സൗകര്യ പദ്ധതികൾ നടപ്പാക്കുന്നതിനായി പ്രവർത്തിക്കുമെന്ന് കായിക ഉപമന്ത്രി സൂചിപ്പിച്ചു.
‘വിഷൻ 2030’ന്റെ ലക്ഷ്യങ്ങൾക്കനുസൃതമായി കായിക മേഖല വികസിപ്പിക്കാനുള്ള സൗദി ശ്രമങ്ങളുടെ ഭാഗമായി ലോകകപ്പിനുള്ള തയാറെടുപ്പിന്റെ ജോലികൾ അതിവേഗം പുരോഗമിക്കുകയാണ്. ടൂർണമെന്റിന്റെ ആതിഥേയ നഗരങ്ങളെ 2034 ലോകകപ്പ് സംഘാടക സമിതി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
റിയാദ്, ജിദ്ദ, അൽഖോബാർ, അബഹ, നിയോം നഗരങ്ങളിൽ പുതുതായി നിർമിക്കുന്ന 11 ഉൾപ്പെടെ 15 സ്റ്റേഡിയങ്ങൾ ഉണ്ടാകുമെന്നും കായിക ഉപമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.