ഖസീം പ്രവാസിസംഘം കുടുംബവേദി ജീവകാരുണ്യവിഭാഗം
കൺവീനർ സ്മിത എൽദോക്ക് ഫൗസിയ ഷായും സോഫിയ സൈനുദ്ദീനും ചേർന്ന് ഉപഹാരം നൽകുന്നു
സ്മിത എൽദോക്ക് യാത്രയയപ്പ് നൽകി
ബുറൈദ: ജോലിയാവശ്യാർഥം ആസ്ട്രേലിയയിലേക്ക് പോകുന്ന ഖസീം പ്രവാസിസംഘം കുടുംബവേദി ജീവകാരുണ്യവിഭാഗം കൺവീനർ സ്മിത എൽദോക്ക് യാത്രയയപ്പ് നൽകി.യാത്രയയപ്പ് യോഗം ഖസീം പ്രവാസി സംഘം ആക്ടിങ് സെക്രട്ടറി ഉണ്ണി കണിയാപുരം ഉദ്ഘാടനം ചെയ്തു.
ബാലവേദി രക്ഷാധികരി അശോക് ഷാ അധ്യക്ഷത വഹിച്ചു. കേന്ദ്ര കമ്മിറ്റി ട്രഷറർ റഷീദ് മൊയ്ദീൻ, സുൽഫിക്കർ അലി കൊല്ലം, സജേഷ്, ഷബീർ, സോഫിയ സൈനുദ്ദീൻ, ഷമീറ, പ്രീതാ സജേഷ്, സുലക്ഷണ, റാഫിയത്ത് എന്നിവർ സംസാരിച്ചു.സെക്രട്ടറി ഫൗസിയ ഷാ സ്വാഗതവും സ്മിത നന്ദിയും പറഞ്ഞു. ഫൗസിയ ഷായും സോഫിയ സൈനുദ്ദീനും ചേർന്ന് സ്മിതക്ക് ഉപഹാരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.