നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന നാ​സ​ർ അ​മ്പാ​ട​ന് സീ​ഫ് യാ​ത്ര​യ​യ​പ്പ്

ന​ൽ​കി​യ​പ്പോ​ൾ 

മൂ​ന്ന​ര​പ്പ​തി​റ്റാ​ണ്ടി​നു​​ശേ​ഷം മ​ട​ങ്ങു​ന്ന നാ​സ​ർ അ​മ്പാ​ട​ന് സീ​ഫ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

ദ​മ്മാം: 36 വ​ർ​ഷ​ത്തെ പ്ര​വാ​സ​ത്തി​ന് വി​രാ​മ​മി​ട്ട് ജ​ന്മ​നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന എ​റ​ണാ​കു​ളം പെ​രു​മ്പാ​വൂ​ർ വ​ല്ലം സ്വ​ദേ​ശി​യും പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ദ​മ്മാം മു​ൻ പ്ര​സി​ഡ​ൻ​റും നി​ല​വി​ൽ ര​ക്ഷാ​ധി​കാ​രി​യു​മാ​യ അ​ബ്​​ദു​ൽ നാ​സ​ർ അ​മ്പാ​ട​ന് സൗ​ദി എ​റ​ണാ​കു​ളം എ​ക്സ്പാ​ട്രി​യേ​റ്റ്സ് ഫെ​ഡ​റേ​ഷ​ൻ (സീ​ഫ്) യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ഏ​ഷ്യ​ൻ ദ​ർ​ബാ​ർ റ​സ്​​റ്റോ​റ​ൻ​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സാ​മൂ​ഹി​ക-​സാ​മൂ​ഹി​ക രം​ഗ​ത്തെ പ്ര​മു​ഖ​ർ പ​ങ്കെ​ടു​ത്തു.

ര​ക്ഷാ​ധി​കാ​രി ജെ​റി​ഷ് മു​ഹ​മ്മ​ദ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബൂ​ബ​ക്ക​ർ അ​മ്പാ​ട​ൻ, പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ അ​ൻ​വ​ർ ചെ​മ്പ​റ​ക്കി എ​ന്നി​വ​ർ ചേ​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ പൊ​ന്നാ​ട അ​ണി​യി​ച്ചു. പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ വെ​ള്ളാ​ഞ്ഞി, സെ​ക്ര​ട്ട​റി സീ​തി അ​ലി​കു​ഞ്ഞ് എ​ന്നി​വ​ർ ചേ​ർ​ന്ന് ഫ​ല​കം കൈ​മാ​റി. പെ​രു​മ്പാ​വൂ​ർ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ക​രീം കാ​ച്ചാ​കു​ഴി, ആ​ശ്ര​യ മൂ​വാ​റ്റു​പു​ഴ ഭാ​ര​വാ​ഹി ഫൈ​സ​ൽ അ​ച്ചേ​രി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

നാ​സ​ർ അ​മ്പാ​ട​ൻ മ​റു​പ​ടി പ്ര​സം​ഗം ന​ട​ത്തി. എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യ അ​ർ​ഷാ​ദ് പെ​രു​മ്പാ​വൂ​ർ, ഫൈ​സ​ൽ അ​ച്ചേ​രി, ക​രീം മു​ള​വൂ​ർ, അ​ഭി​ലാ​ഷ്, സീ​ഫ് അം​ഗ​ങ്ങ​ളാ​യ അ​സ്‌​ലം കൊ​ച്ചി, സ​ലാം കു​ഴി​വേ​ലി​പ്പ​ടി, നി​ഷാ​ദ് കൊ​ച്ചി, നാ​സി​ഫ് പ​ള്ളു​രു​ത്തി, നി​സാ​ർ മൂ​വാ​റ്റു​പു​ഴ, നി​യാ​സ് പെ​രു​മ്പാ​വൂ​ർ, ന​വാ​സ് ഇ​ട​വെ​ട്ടി, സ​ലാം മൂ​വാ​റ്റു​പു​ഴ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു. പ്ര​സി​ഡ​ൻ​റ്​ ഫൈ​സ​ൽ വെ​ള്ളാ​ഞ്ഞി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ സ​ണ്ണി ദേ​വ​സ്യ അ​ങ്ക​മാ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - farewell to Nasser Ambadan, who is returning after a three-and-a-half-year absence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.