ദമ്മാം: 26 വർഷത്തെ പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന കണ്ണൂർ തളിപ്പറമ്പ് സ്വദേശിയും സൗദി ട്രാൻസ്ഫോർമർ കമ്പനിയിലെ സീനിയർ പ്രൊഡക്ഷൻ പ്ലാനറുമായ സി.കെ. ശ്രീനിവാസന് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി.
ഒഷ്യാന ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഫൈസൽ അബൂബക്കർ പൊന്നാനി അധ്യക്ഷത വഹിച്ചു. പാട്രിക് കളത്തിൽ, ഖാസിം ബാഷ, ഷാഹുൽ ഹമീദ്, മുനവ്വർ ബാഷ എന്നിവർ സംസാരിച്ചു. സമീർ മേളത്ത് ശ്രീനിവാസന് പ്രശംസാഫലകം കൈമാറി.
അബൂതൽഹത് കോട്ടപ്പറമ്പത്ത്, ഹാജി നിസാമുദ്ദീൻ, സഗീർ മടപ്പള്ളി, മുത്തുകുമാരൻ നടരാജൻ എന്നിവർ നേതൃത്വം നൽകി. ബിനോയ് സെബാസ്റ്റ്യൻ സ്വാഗതവും സി.കെ. ശ്രീനിവാസൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.