കൃഷ്ണദാസ് ചേലക്കരക്ക് എസ്.എം.സി യാത്രയയപ്പ്
നൽകിയപ്പോൾ
Posted On
date_range Updated On
date_range കൃഷ്ണദാസ് ചേലക്കരക്ക് യാത്രയയപ്പ് നൽകി
റിയാദ്: റിയാദ് സോഷ്യൽ മലയാളി കൾചറൽ കൂട്ടായ്മ (എസ്.എം.സി) കൃഷ്ണദാസ് ചേലക്കരക്ക് യാത്രയയപ്പ് നൽകി. കൂട്ടായ്മ അംഗവും 16 വർഷമായി ഒലയയിലെ എസ്.എം.സി ആശുപത്രിയിലെ ജീവനകാരനുമായിരുന്നു. ചടങ്ങിൽ വൈസ് പ്രസിഡൻറ് ജോണി അധ്യക്ഷത വഹിച്ചു.
ഉപഹാരം ട്രഷറർ ബേബി തോമസ് നൽകി. ജനറൽ സെക്രട്ടറി ഫൈസൽ മുനീർ സ്വാഗതവും വെൽഫെയർ വിങ് കൺവീനർ സിജോയ് ചാക്കോ നന്ദിയും പറഞ്ഞു. ജോ. സെക്രട്ടറി ആൻസൺ ജയിംസ്, മാത്തുക്കുട്ടി മംഗലത്തിൽ, സന്തോഷ് എന്നിവർ സംസാരിച്ചു. കൃഷ്ണദാസ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.