പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ഷാജി പണിക്കർക്ക് അസീർ പ്രവാസി സംഘം യാത്രയയപ്പ് നൽകിയപ്പോൾ
അബഹ: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന അസീർ പ്രവാസി സംഘം കേന്ദ്ര എക്സികുട്ടിവ് മെംബറും കരുനാഗപ്പള്ളി ചങ്ങംകുളങ്ങര സ്വദേശിയുമായ ഷാജി പണിക്കർക്ക് സംഘം യാത്രയയപ്പ് നൽകി.
അബ്ദുൽ വഹാബ് കരുനാഗപ്പള്ളി അധ്യക്ഷതവഹിച്ചു. രക്ഷാധികാരി ബാബു പരപ്പനങ്ങാടി ഉദ്ഘാടനംചെയ്തു. അസീർ പ്രവാസി സംഘം ഖമീസ്, അബഹ, സെറത്താബീദ്, ലഹദ് എന്നീ ഏരിയ കമ്മിറ്റികളിൽനിന്നും വിവിധ യൂനിറ്റുകളിൽനിന്നും എത്തിയ പ്രവർത്തകരും സുഹൃത്തുക്കളും കഴിഞ്ഞ 41 വർഷത്തെ അദ്ദേഹത്തിന്റെ പ്രവാസത്തിന്റെ സൗഹൃദം പങ്കുവെച്ചു. രണ്ട് മക്കളെ ഉന്നതനിലയിൽ പഠിപ്പിക്കുവാനും അവരെ ഡോക്ടന്മാരാക്കാൻ കഴിഞ്ഞതും പ്രവാസം കൊണ്ട് ഷാജി പണിക്കർക്ക് നേടാൻ കഴിഞ്ഞ അഭിമാനകരവും സന്തോഷകരവുമായ നേട്ടമാണെന്ന് പരിപാടിയിൽ സംസാരിച്ചവർ പറഞ്ഞു. ഷാജി പണിക്കർ മറുപടി പ്രസംഗം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.