മുസ്തഫ പള്ളിപ്പറമ്പനുള്ള ഫലകം ചെയർമാൻ പി.പി. നസീർ സമ്മാനിക്കുന്നു
റിയാദ്: ജോലി ആവശ്യാർഥം ജിദ്ദയിലേക്ക് പോകുന്ന റിയാദ് കെ.എം.സി.സി കോഡൂർ പഞ്ചായത്ത് കമ്മിറ്റി ട്രഷറർ മുസ്തഫ പള്ളിപ്പറമ്പന്‍ യാത്രയയപ്പും എക്സിക്യൂട്ടിവ് ക്യാമ്പും സംഘടിപ്പിച്ചു.
ബത്ഹ സഫ മക്ക ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ പി.പി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. കമ്മിറ്റി ഭാരവാഹികളായ ഷുക്കൂർ വടക്കേമണ്ണ, ത്വാഹ കോഡൂർ, അമീറലി വലിയാട്, പി.പി. നസീർ, എൻ.കെ. അസീസ്, ഹമീദ് കിളിയെണ്ണി, ജംഷാദ് വലിയാട്, നെയിം പാലക്കൽ, സലീം തറയിൽ, ജാസിർ ഈസ്റ്റ് കോഡൂർ, ഷിബിലി ആൽപ്പറ്റ കുളമ്പ് എന്നിവർ സംബന്ധിച്ചു.
സെക്രട്ടറി സൈതലവി പെരുങ്ങോട്ടുപുലം സ്വാഗതവും പി.പി. മുസ്തഫ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.