പ്രവാസി റോയൽ സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ക്ലബ് എക്സിക്യൂട്ടിവ് അംഗം മിഥുൻ മോഹൻ,
ടീം അംഗം ലിനു ജോൺ എന്നിവർക്ക് നൽകിയ യാത്രയയപ്പ്
റിയാദ്: പ്രവാസി സാംസ്കാരിക വേദി റിയാദിന് കീഴിലുള്ള പ്രവാസി റോയൽ സ്ട്രൈക്കേഴ്സ് ക്രിക്കറ്റ് ക്ലബ് എക്സിക്യൂട്ടിവ് അംഗം മിഥുൻ മോഹൻ, ടീം അംഗം ലിനു ജോൺ എന്നിവർക്ക് യാത്രയയപ്പ് നൽകി. രണ്ടുപേരും കുടുംബസമേതം ഇംഗ്ലണ്ടിലേക്ക് ജോലി മാറുന്നതിന്റെ ഭാഗമായാണ് 10 വർഷം നീണ്ട സൗദി പ്രവാസം അവസാനിപ്പിക്കുന്നത്. ക്രിക്കറ്റ് ക്ലബിന്റെ മുൻ ക്യാപ്റ്റൻ കൂടിയാണ് മിഥുൻ മോഹൻ. ക്ലബ് മെംബർമാരും കുടുംബാംഗങ്ങളും പങ്കെടുത്ത ചടങ്ങിൽ ക്ലബിന്റെ വകയായുള്ള ഓർമഫലകം കൈമാറി.
ക്ലബിന്റെ പുതിയ കാലയളവിലേക്കുള്ള ടീം ക്യാപ്റ്റനായി തിരഞ്ഞെടുത്ത ഷമീമിനെയും വൈസ് ക്യാപ്റ്റൻ രതീഷ് രവീന്ദ്രനെയും ചടങ്ങിൽ അനുമോദിച്ചു.
സഹാഫ ഇസ്തിറാഹയിൽ നടന്ന ചടങ്ങ് പ്രവാസി ഒലയ പ്രസിഡന്റ് നിഹ്മത്തുള്ള പൊറ്റമ്മൽ ഉദ്ഘാടനം ചെയ്തു. ക്ലബ് കൺവീനർ എം.പി. ഷഹ്ദാൻ സ്വാഗതവും മുൻ ക്യാപ്റ്റൻ മിഥുൻ നന്ദിയും പറഞ്ഞു. മാധ്യമ പ്രവർത്തകൻ സുലൈമാൻ വിഴിഞ്ഞം അതിഥിയായിരുന്നു.
ഔട്ട്ഡോർ ഗെയിമുകൾക്ക് അജ്മൽ മുക്കം നേതൃത്വം നൽകി. ലിജോ, ദിൽഷാദ് കൊല്ലം, ജേസൺ ജോബ്, ഷൈജു സലാം, ശ്യാംകുമാർ, ജോജി ഫിലിപ്പ്, ഖാലിദ് എന്നിവർ പരിപാടികൾക്ക് നേത്രത്വം നൽകി. രതീഷ് രവീന്ദ്രൻ പ്രോഗ്രാം കൺവീനർ ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.