പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന ഷാജഹാൻ ബാബുവിന് മക്ക സഡാഫ്കോ മലയാളി കൂട്ടായ്മ യാത്രയയപ്പ് നൽകിയപ്പോൾ
മക്ക: പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന കോഴിക്കോട് മീൻചന്ത സ്വദേശിയും സഡാഫ്കോ കമ്പനി ജീവനക്കാരനുമായ മക്ക സഡാഫ്കോ മലയാളി കൂട്ടായ്മ യാത്രയയപ്പ് നൽകി. 35 വർഷമായി സഡാഫ്കോ (സൗദി മിൽക്ക്) കമ്പനിയിലെ വിവിധ ബ്രാഞ്ചുകളിൽ ജോലിചെയ്ത ഇദ്ദേഹം ആറു വർഷമായി മക്ക ബ്രാഞ്ചിൽ സ്റ്റോർ സൂപ്പർവൈസർ ആയി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
കഴിഞ്ഞ ദിവസം മക്ക അൽജുമും വില്ലയിൽ നടന്ന യാത്രയയപ്പ് ചടങ്ങിൽ ഷുക്കൂർ അധ്യക്ഷത വഹിച്ചു. ഉസ്മാൻ കുറുപ്പത്ത്, നിസാർ കോയക്കുഞ്ഞ്, മജീദ്, ജാഫർ, ഹുസൈൻ, ഫിറോസ് ഷമീർ എറണാകുളം, സമീർ കോഴിക്കോട്, നൗഫാൻ അസ്ഹറുദ്ദീൻ, സനൂപ്, ഷഫീഖ് എന്നിവർ ആശംസകൾ നേർന്നു.
ഷാജഹാൻ ബാബുവിനുള്ള സ്നേഹോപഹാരം ചടങ്ങിൽ കൈമാറി. തുടർന്ന് കാലിക്കറ്റ് മ്യൂസിക് ലവേഴ്സ് അവതരിപ്പിച്ച സംഗീത സന്ധ്യ അരങ്ങേറി. ഷറഫുദ്ദീൻ തയ്യിൽ സ്വാഗതവും ഷറഫു വില്ലൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.