പ്രവാസം അവസാനിപ്പിച്ചുപോകുന്ന ജാസിർ കല്ലുവളപ്പിലിന് റിയാദ് ടീം ക്യാപിറ്റൽ സിറ്റിയും മിഅയും യാത്രയയപ്പ് നൽകിയപ്പോൾ
ജാസിർ കല്ലുവളപ്പിലിന് യാത്രയയപ്പ് നൽകി
റിയാദ്: പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന റിയാദ് ടീം ക്യാപിറ്റൽ സിറ്റി ഭരണ സമിതി അംഗവും കലാകായിക ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യവുമായ ജാസിർ കല്ലുവളപ്പിലിന് യാത്രയയപ്പ് നൽകി. ടീം ക്യാപിറ്റൽ സിറ്റിയുടെയും റിയാദ് മലപ്പുറം ജില്ല പ്രവാസി അസോസിയേഷന്റെ (മിഅ) ഉപഹാരങ്ങൾ ചടങ്ങിൽ വെച്ച് കൈമാറി. റിയാദ് മലസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ടീം ക്യാപിറ്റൽ സിറ്റി വർക്കിങ് പ്രസിഡന്റ് നസിം അധ്യക്ഷത വഹിച്ചു. സമദ് റോയൽ ട്രാവൽസ്, മിഅ ഭരണസമിതി അംഗങ്ങളായ ഫൈസൽ തമ്പലക്കോടൻ, സഫീറലി തലാപ്പിൽ, ഉമറലി, റിയാസ് വണ്ടൂർ, വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിൽ ഭരണസമിതി അംഗങ്ങളായ കബീർ പട്ടാമ്പി, സലാം പെരുമ്പാവൂർ, ഡൊമിനിക്ക് സാവിയോ, കിരൺ നൂറാനാ ക്ലിനിക്ക്, അബ്ദു യു.എഫ്.സി എന്നിവർ സംസാരിച്ചു. മൻസൂർ ചെമ്മല, ഷമീർ പാലോട്, ബിനാസ്, ഷൈജൽ, അഖിൽ, അനസ് എന്നിവർ നേതൃത്വം നൽകി. ടീം ക്യാപിറ്റൽ സിറ്റി സെക്രട്ടറി ജംഷി സ്വാഗതവും ട്രഷറർ ബിൽറു ബിൻയാമിൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.