പ്ര​വാ​സം മ​തി​യാ​ക്കി മ​ട​ങ്ങു​ന്ന ശ​റ​ഫു​ദ്ദീ​ൻ മു​സ്‌​ലി​യാ​ർ വ​ട​ശ്ശേ​രി​ക്ക് മ​ക്ക ഐ.​സി.​എ​ഫ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

ശറഫുദ്ദീൻ മുസ്‌ലിയാർ വടശ്ശേരിക്ക് യാത്രയയപ്പ്

മക്ക: ഒരു ദശകകാലം പിന്നിട്ട പ്രവാസം മതിയാക്കി മടങ്ങുന്ന മക്ക ഐ.സി.എഫ് എക്സിക്യൂട്ടിവ് അംഗവും മർകസ് പ്രബോധകനുമായ ശറഫുദ്ദീൻ മുസ്‌ലിയാർ വടശ്ശേരിക്ക് മക്ക ഐ.സി.എഫ് യാത്രയയപ്പ് നൽകി.

സെൻട്രൽ പ്രസിഡന്റ് ഷാഫി ബാഖവി അധ്യക്ഷത വഹിച്ചു. സയ്യിദ് സിറാജുദ്ദീൻ തങ്ങൾ, മുഹമ്മദലി ശിഹാബ് തങ്ങൾ തളീക്കര എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. മദനീയം അബ്ദുൽ ലത്വീഫ് സഖാഫി കാന്തപുരം മുഖ്യപ്രഭാഷണം നടത്തി. കോയമോൻ തങ്ങൾ, ആറ്റക്കോയ തങ്ങൾ, നൗഫൽ അഹ്സനി, അഷ്‌റഫ്‌ പേങ്ങാട്, റഷീദ് അസ്ഹരി, അലി മമ്പാട്, അബൂബക്കർ കണ്ണൂർ, ഷഹീർ കോട്ടക്കൽ എന്നിവർ സംബന്ധിച്ചു. മുഹമ്മദ്‌ ബിൻ അലി മലബാരി സ്വാഗതവും ശിഹാബ് കുറുകത്താണി നന്ദിയും പറഞ്ഞു.

Tags:    
News Summary - Farewell

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.