കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നൽകി: ഇന്ത്യക്കാര​െൻറ വധശിക്ഷ ഒഴിവായി

ജുബൈൽ: സ്വന്തം നാട്ടുകാരനെ കൊലപ്പെടുത്തിയ കേസിൽ സൗദിയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട ഇന്ത്യക്കാര​ൻ മലയാളി സാമൂഹിക പ്രവർത്തക​െൻറ ഇടപെടലിൽ വാൾതലപ്പിൽ നിന്ന്​ രക്ഷപ്പെട്ടു. ജുബൈലിലെ സ്വകാര്യകമ്പനിയിൽ എൻജിനീയറായി ജോലി ചെയ്​തിരുന്ന ഹൈദരാബാദ് സ്വദേശി ഗോപിനാഥ്‌ ബട്‌കോ ഗംഗാധർ റാവുവാണ് കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പ്​ നൽകിയതിനെ തുടർന്ന് വധശിക്ഷ ഒഴിവായി​ ജയിൽ മോചിതനായത്​.

പ്രവാസി സാംസ്‌കാരിക വേദി സേവനവിഭാഗം കൺവീനർ സൈഫുദ്ദീൻ പൊറ്റശ്ശേരിയുടെ ഇടപെടലാണ്​ ഇതിന്​ വഴിയൊരുക്കിയത്​. 10 വർഷത്തെ ജയിൽവാസത്തിനുശേഷം മോചിതനായ ഗോപിനാഥ്‌ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി. 2011 നവംബർ 21നാണ്​ കേസിനാസ്​പദമായ സംഭവമുണ്ടായത്​.

ഗോപിനാഥ്‌ അവധിക്ക് നാട്ടിൽ പോകാനിരുന്ന ദിവസമായിരുന്നു ജീവിതം തകർത്ത സംഭവം. ജോലി ചെയ്തിരുന്ന കമ്പനിയിൽ ഉയർന്ന പദവിയിലായിരുന്ന ഹൈദരാബാദ്​ സ്വദേശി സുഹൈലാണ്​ കൊല്ലപ്പെട്ടത്​. അന്നേദിവസം വൈകീട്ട് മദ്യപിച്ച് സുഹൈലി​െൻറ വീട്ടിലെത്തിയ ഗോപിനാഥ്‌ സാമ്പത്തിക ഇടപെടുകളെ ചൊല്ലി തർക്കിക്കുകയും ഒടുവിൽ ​ൈകയ്യാങ്കളിയിലും കത്തിക്കുത്തിലും കലാശിക്കുകയായിരുന്നു. പോക്കറ്റിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സുഹൈലിനെ നിരവധി തവണ കുത്തിയ ശേഷം ഗോപിനാഥ്‌ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെട്ടു. താമസ സ്ഥലത്തെത്തി കുളിച്ച് വസ്ത്രം മാറി ബാഗും പാസ്​പോർട്ടും എടുത്ത്​ ട്രാവൽ ഏജൻസിയിൽ പോയി ടിക്കറ്റ് കരസ്ഥമാക്കിയ ശേഷം സ്വകാര്യ ടാക്സിയിൽ ദമ്മാം വിമാനത്താവളത്തിലേക്ക് പോയി. എന്നാൽ കൊലപാതകത്തെകുറിച്ചറിഞ്ഞ പൊലീസ് വിമാനത്താവളത്തിലുൾപ്പടെ വിവരം കൈമാറിയിരുന്നു.

ഇതറിയാതെ എമിഗ്രേഷനിൽ എത്തിയ ഗോപിനാഥിനെ തടയുകയും രാത്രിയോടെ പൊലീസ് എത്തി അറസ്​റ്റ്​ രേഖപ്പെടുത്തി ജുബൈൽ സ്​റ്റേഷനിലേക്ക് കൊണ്ടുവരുകയുമായിരുന്നു. എട്ട്​ ദിവസത്തിന്​ ശേഷം ഗോപിനാഥിനെ അബുഹദ്രിയാ ജയിലിലേക്ക് മാറ്റി. മൂന്നുവർഷത്തിന്​ ശേഷം ജുബൈൽ കോടതി വധശിക്ഷക്ക് വിധിച്ചു. മോചനദ്രവ്യം നൽകാം എന്ന് വാഗ്​ദാനം ചെയ്​തെങ്കിലും സുഹൈലി​െൻറ കുടുംബം മാപ്പ്​ നൽകാൻ ആദ്യം കൂട്ടാക്കിയില്ല. പിന്നീട് ഗോപിനാഥ്‌ സൈഫുദ്ദീൻ പൊറ്റശ്ശേരിയുമായി ബന്ധപ്പെടുകയും എംബസിയുടെ അനുവാദത്തോടെ അദ്ദേഹം ഇരു കൂട്ടർക്കും ഇടയിൽ മധ്യസ്ഥനാവുകയുമായിരുന്നു.

നിരവധി തവണ സൈഫുദ്ദീൻ പൊറ്റശ്ശേരി സുഹൈലി​െൻറ ഭാര്യാപിതാവുമായും കുടുംബവുമായും നടത്തിയ ചർച്ചക്കൊടുവിലാണ് തീരുമാനമായത്​. മോചനദ്രവ്യം സ്വീകരിച്ച് മാപ്പ് നൽകാൻ കുടുംബം തയ്യാറായതോടെ വധശിക്ഷ റദ്ദ് ചെയ്ത കോടതി ഗോപിനാഥിനെ മോചിപ്പിക്കാൻ ഉത്തരവിട്ടു. നടപടിക്രമങ്ങൾ പൂർത്തിയാക്കി ജയിൽമോചിതനായ ഗോപിനാഥ്‌ കഴിഞ്ഞ ദിവസം ദമ്മാമിൽ നിന്നും കൊച്ചി വഴി ഹൈദരാബാദിൽ എത്തിയതായി സൈഫുദ്ദീൻ പൊറ്റശ്ശേരി അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.