യാംബു എച്ച്.എം.ആർ എവർഗ്രീൻ എഫ്.സിയുടെ ഉപഹാരം നൗഫൽ കാസർകോടിന് ക്ലബ് പ്രസിഡന്റ് നിസാർ നൽകുന്നു
Posted On
date_range Updated On
date_range എച്ച്.എം.ആർ എവർഗ്രീൻ എഫ്.സി ‘ഫാമിലി മീറ്റ്’
യാംബു: എച്ച്.എം.ആർ എവർഗ്രീൻ എഫ്.സിയുടെ ആഭിമുഖ്യത്തിൽ ക്ലബിലെ മുഴുവൻ അംഗങ്ങളെയും ഉൾപ്പെടുത്തി ‘ഫാമിലി മീറ്റ്’ സംഘടിപ്പിച്ചു. ഫൈസൽ മുഹമ്മദ് (ഫാറാബി) ക്ലബിനെക്കുറിച്ചും ഭാവി പരിപാടികളെക്കുറിച്ചും വിശദീകരിച്ചു. മുഖ്യാതിഥിയായെത്തിയ എച്ച്.എം.ആർ കമ്പനി മാനേജിങ് ഡയറക്ടർ നൗഫൽ കാസർകോടിന് ക്ലബിന്റെ ഉപഹാരം പ്രസിഡന്റ് നിസാർ കാസർകോട് കൈമാറി. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളുമുണ്ടായിരുന്നു. ഷമീൽ മമ്പാട് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.