ജുബൈൽ: മലയാളിയുടെ പേരിലുള്ള വ്യാജ സിം കാർഡിൽ നിന്ന് വിളിച്ച് കബളിപ്പിച്ച് സൗദി പൗര​െൻറ ബാങ്ക് അക്കൗണ്ടിൽ നിന ്ന് ഒാൺലൈൻ തട്ടിപ്പ് സംഘം പണം കവർന്നു. 65,000 റിയാൽ നഷ്ടപ്പെട്ട സംഭവത്തിൽ ജുബൈലിലെ സ്വകാര്യ കമ്പനി ജീവനക്കാരൻ മലപ് പുറം നിലമ്പൂർ പൂക്കാട്ടുമ്പാറ തോപ്പിൽ വീട്ടിൽ ബാബുരാജാണ് നിയമകുരുക്കിലായത്. അബഹയിലുള്ള സൗദി പൗരനെ വൻതുക ലോട ്ടറി അടിച്ചെന്ന് വിശ്വസിപ്പിച്ച് ബാങ്ക് വിവരങ്ങൾ ചോദിച്ചുവാങ്ങി പണം കവരുകയായിരുന്നു. കഴിഞ്ഞ ആഴ്ചയായിരുന്ന ു സംഭവം. 12 വർഷമായി ജുബൈലിൽ ജോലി ചെയ്യുന്ന ബാബുരാജ് ഇതൊന്നും അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം സ്പോൺസർ വിളിച്ച് പൊലീസ് സ്റ്റേഷനിൽ ഹാജരാവാൻ ആവശ്യപ്പെട്ടു.

ഇതോടെയാണ് ത​െൻറ പേരിൽ ഇങ്ങനെയൊരു കൊടും കുറ്റകൃത്യം നടന്നെന്നും അതുമൂലം താൻ വലിയ കുരുക്കിൽ അകപ്പെട്ടിരിക്കുകയാണെന്നും അറിയുന്നത്. ഫോണിൽ വിളിച്ച് വലിയ തുകയുടെ ലോട്ടറി അടിച്ചിട്ടുണ്ടെന്നും ബാങ്ക് വിവരങ്ങളും മറ്റും നൽകിയാൽ പണം അക്കൗണ്ടിൽ നിക്ഷേപിക്കാമെന്നും സംഘം സൗദി പൗരനെ വിശ്വസിപ്പിക്കുകയായിരുന്നു. അവരുടെ നിർദേശാനുസരണം തശൻറ ബാങ്ക് വിവരങ്ങൾ അദ്ദേഹം അയച്ചുകൊടുത്തു. അൽപസമയത്തിനുള്ളിൽ അക്കൗണ്ടിൽ നിന്ന് 65,000 റിയാൽ പിൻവലിച്ചതായി ബാങ്കിൽ നിന്നും അറിയിപ്പ് വന്നു.

കബളിപ്പിക്കെപ്പടുകയായിരുന്നെന്ന് മനസിലായി അബഹ പൊലീസിൽ പരാതി നൽകി. തട്ടിപ്പിന് ഉപയോഗിച്ച ഫോൺ നമ്പർ പരിശോധിച്ച പൊലീസ് സിം കാർഡി​െൻറ ഉടമ ജുബൈലിലുള്ള ബാബുരാജാണെന്ന് കണ്ടെത്തുകയായിരുന്നു. ഉടൻ പൊലീസ് സ്‌പോൺസറെ ബന്ധപ്പെട്ട് ബാബുരാജിനെ ഉടൻ അടുത്ത സ്റ്റേഷനിൽ ഹാജരാക്കാൻ നിർദേശിച്ചു. സന്നദ്ധ പ്രവർത്തകൻ സലിം ആലപ്പുഴയോടൊപ്പം ജുബൈൽ പൊലീസ് സ്റ്റേഷനിൽ പോയി ത​െൻറ നിരപരാധിത്വം ബാബുരാജ് ബോധ്യപ്പെടുത്തി. വൈകീട്ട് വരെ സ്റ്റേഷനിൽ ഇരുത്തിയ ശേഷം സ്‌പോൺസറുടെ ജാമ്യത്തിൽ വിട്ടയച്ചു.

കേസ് തീരുന്നതുവരെ ബാബുരാജി​െൻറ ഇടപാടുകൾ അധികൃതർ മരവിപ്പിച്ചിരിക്കുന്നതിനാൽ ഇഖാമ പുതുക്കുന്നതിനൊ മറ്റ് ഔദ്യോഗിക കാര്യങ്ങൾക്കോ കഴിയുകയില്ല. ടെലികോം കമ്പനിയിൽ നേരിട്ടെത്തി അന്വേഷിച്ചപ്പോൾ ത​െൻറ പേരിൽ എട്ട് സിം കാർഡുകൾ നിലവിലുള്ളതായി ബാബുരാജ് കണ്ടെത്തി. ഒരാൾക്ക് രണ്ട് കാർഡുകൾക്ക് മാത്രം അനുവാദമുണ്ടായിരിക്കെ ത​െൻറ പേരിൽ ഇത്രയധികം സിമ്മുകൾ ഉണ്ടായത് എങ്ങനെയെന്ന് അറിയാത്ത അവസ്ഥയിലാണ് ബാബുരാജ്. പ്രവാസികൾക്ക് ഇതൊരു പാഠമാണെന്നും തങ്ങളുടെ പേരിൽ എത്ര സിം കാർഡുകളുണ്ടെന്ന് അന്വേഷിച്ച് ആവശ്യമില്ലാത്തവ റദ്ദാക്കണമെന്നും സാമൂഹിക പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു.

Tags:    
News Summary - Fake sim card in saudi arabia-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.