വൻ കള്ളനോട്ടുവേട്ട;​ 30 ലക്ഷം റിയാൽ പിടികൂടി

റിയാദ്​: അൽഖുറയാത്തിലെ ഹദീദ ചെക്ക്​പോസ്​റ്റിൽ വൻ കള്ളനോട്ടുവേട്ട. സൗദി കറൻസിയായ 500 റിയാലി​​​െൻറ വ്യാജനുകളാണ്​ ജോർദാ​നുമായുള്ള അതിർത്തി പോസ്​റ്റിൽ നിന്ന്​ സൗദി കസ്​റ്റംസ്​ വിഭാഗം പിടികൂടിയത്​. മൊത്തം 30,09,500 റിയാൽ മൂല്യമുള്ള നോട്ടുകൾ അച്ചടിച്ച്​ പാർസലുകളാക്കി രാജ്യത്തേക്ക്​ കടത്താനുള്ള ശ്രമത്തിനിടയിലാണ്​ കുടുങ്ങിയത്​. പ്രഫഷനൽ കള്ളനോട്ട്​ സംഘങ്ങളാണ്​ ഇതിന്​ പിന്നിലെന്ന്​ അധികൃതർ വ്യക്തമാക്കി. വ്യാജനോട്ടുകൾ പ്രചരിക്കുന്നതായി ശ്രദ്ധയിൽ ​െപട്ടാൽ സൗദി കസ്​റ്റംസിനെ 1910 എന്ന നമ്പറിൽ ഉടൻ അറിയിക്കണമെന്ന്​ അധികൃതർ മുന്നറിയിപ്പ്​ നൽകി.

Tags:    
News Summary - fake note-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.