ജിദ്ദ: സൗദിയിൽ തൊഴിലാളിയും തൊഴിൽ ദാതാവും തമ്മിലുള്ള കരാർ ബന്ധം മെച്ചപ്പെടുത്തുന്നതിനും തൊഴിൽ അന്തരീക്ഷം വികസിപ്പിക്കുന്നതിനും മാർച്ച് 14 മുതൽ പ്രാബല്യത്തിൽ വന്ന പരിഷ്കരിച്ച വ്യവസ്ഥകളിൽ ഇരുകൂട്ടർക്കും എങ്ങനെ പ്രയോജനം നേടാമെന്നതിനെക്കുറിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയ ഉപഭോക്തൃ ഗൈഡ് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം പുറത്തിറക്കി. തൊഴിൽ മാറ്റം, എക്സിറ്റ് റീഎൻട്രി, എക്സിറ്റ് വിസ എന്നീ മൂന്ന് തരം സേവനങ്ങളാണ് പദ്ധതിയിലുൾപ്പെടുത്തിയിരിക്കുന്നത്.
രണ്ട് കക്ഷികൾ തമ്മിൽ ഡോക്യുമെൻറഡ് കരാറുകൾക്ക് അനുസൃതമായി ഒരു സ്ഥാപനത്തിൽ നിന്നും മറ്റൊന്നിലേക്ക് വിദേശികളായ തൊഴിലാളികൾക്ക് തൊഴിൽ മാറ്റം സാധ്യമാക്കുന്ന സേവനമാണിത്. ഇതിനു നിയന്ത്രണങ്ങളും വ്യവസ്ഥകളും നിശ്ചയിച്ചിട്ടുണ്ട്.
സ്ഥാപനത്തിന് നിശ്ചയിച്ച പ്രത്യേക വ്യവസ്ഥകൾ
1. സ്ഥാപനത്തിന് സാധുതയുള്ള വർക്കിങ് ലൈസൻസുണ്ടായിരിക്കണം.
2. നിതാഖാത് മീഡിയം ഗ്രീൻ കാറ്റഗറിയിലോ അതിനു മുകളിലോ ആയിരിക്കണം.
3. കഴിഞ്ഞ മൂന്ന് മാസമായി വേതന സംരക്ഷണ പദ്ധതി പാലിക്കുന്നതിലെ പ്രതിബന്ധത 80 ശതമാനത്തിൽ കുറയരുത്.
4. തൊഴിലാളികളുടെ കരാറുകൾ 100 ശതമാനം ഡോക്യുമെേൻറഷൻ നടത്തിയിരിക്കണം.
5. സ്വയം വിലയിരുത്തൽ പ്രോഗ്രാമിലെ പ്രതിബദ്ധത 80 ശതമാനത്തിൽ കുറവാകരുത്.
6. സ്ഥാപനത്തിനകത്ത് അംഗീകൃത തൊഴിൽ ചട്ടങ്ങൾ ഉണ്ടായിരിക്കണം.
1. തൊഴിലാളി രാജ്യത്തെ തൊഴിൽ വ്യവസ്ഥക്ക് വിധേയനായിരിക്കണം.
2. രാജ്യത്തേക്കുള്ള ആദ്യത്തെ പ്രവേശനത്തിൽ തൊഴിലാളി നിലവിലെ തൊഴിലുടമക്കൊപ്പം 12 മാസം പൂർത്തിയാക്കിയിരിക്കണം.
3. ജോലിയിലുണ്ടായിരിക്കണം.
4. സേവന കൈമാറ്റത്തിന് മറ്റൊരു അപേക്ഷയുണ്ടാകരുത്.
5. ഡോക്യുമെൻറഡ് തൊഴിൽ കരാറിന് സാധുതയുണ്ടെങ്കിൽ നോട്ടീസ് കാലയളവ് പാലിച്ചിരിക്കണം.
1. തൊഴിലാളിക്ക് ഡോക്യുമെൻറഡ് തൊഴിൽ കരാർ ഇല്ലാതിരിക്കുക.
2. തുടർച്ചയായി മൂന്നുമാസം തൊഴിലാളിയുടെ വേതനം നൽകാതിരിക്കുക.
3. രാജ്യത്ത് പ്രവേശിച്ച് 90 ദിവസത്തിനുള്ളിൽ തൊഴിലാളിക്ക് വർക്ക് പെർമിറ്റ് നൽകാതിരിക്കുക.
4. തൊഴിലാളിയുടെ വർക്ക് പെർമിറ്റ് അല്ലെങ്കിൽ ഇഖാമ കാലാവധി തീരുക.
5. തൊഴിലാളിയെ കൈമാറാൻ നിലവിലെ സ്ഥാപനത്തിെൻറ അംഗീകാരം വേണമെന്ന വ്യവസ്ഥ.
അബ്ശിർ പ്ലാറ്റ്ഫോമിലൂടെ കരാർ സാധുതയുടെ കാലയളവിൽ എക്സിറ്റ് റീഎൻട്രി വിസക്ക് അപേക്ഷ നൽകാൻ തൊഴിലാളിക്ക് അനുവാദം നൽകുന്നതാണ് ഈ സേവനം.
1. തൊഴിലാളി രാജ്യത്തെ തൊഴിൽ വ്യവസ്ഥക്ക് വിധേയനായിരിക്കണം.
2. തൊഴിലാളിക്ക് കാലാവധിയുള്ള ഡോക്യുമെൻറഡ് തൊഴിൽ കരാർ ഉണ്ടായിരിക്കണം.
3. ഇഖാമ കാലാവധി എക്സിറ്റ് റീഎൻട്രി കാലയളവ് ഉൾക്കൊള്ളുന്നതായിരിക്കണം.
4. പാസ്പോർട്ടിന് 90 ദിവസത്തിൽ കുറയാത്ത കാലയളവുണ്ടായിരിക്കണം.
5. എക്സിറ്റ് റീഎൻട്രി വിസ അപേക്ഷകൻ രാജ്യത്തിനകത്തായിരിക്കണം.
6. ട്രാഫിക് നിയമലംഘനങ്ങൾ ഇല്ലാതിരിക്കണം.
1. തൊഴിലാളിക്ക് അബ്ശിർ അക്കൗണ്ട് ഉണ്ടായിരിക്കണം.
2. തൊഴിലാളി അപേക്ഷ നൽകി 10 ദിവസത്തിനുള്ളിൽ തൊഴിൽദാതാവ് പ്രതികരിച്ചില്ലെങ്കിൽ അടുത്ത അഞ്ച് ദിവസത്തിനകം എക്സിറ്റ് റീ എൻട്രി വിസ ഇഷ്യൂ ചെയ്യും. ഇഷ്യൂ ചെയ്തത് മുതൽ 30 ദിവസമായിരിക്കും എക്സിറ്റ് റീഎൻട്രി വിസയുടെ കാലാവധി.
3. എക്സിറ്റ് റീഎൻട്രി വിസ അപേക്ഷയുടെ സാമ്പത്തിക ചെലവുകൾ തൊഴിലാളി വഹിക്കണം.
4. വിദേശ തൊഴിലാളികളെ തെൻറ ആശ്രിതർക്ക് എക്സിറ്റ് റീഎൻട്രി വിസകൾക്ക് അപേക്ഷിക്കാൻ അനുവദിക്കും.
5. തൊഴിലാളിക്ക് എക്സിറ്റ് റീഎൻട്രി വിസ 10 ദിവസത്തിനുള്ളിൽ റദ്ദാക്കാൻ കഴിയും.
6. എക്സിറ്റ് റീഎൻട്രിക്ക് രാജ്യം വിട്ട ശേഷം തൊഴിലാളി തെൻറ ബാധ്യതകൾ ലംഘിക്കുകയും തൊഴിൽ കരാർ അവസാനിക്കുന്നതിന് മുമ്പ് മടങ്ങാതിരിക്കുകയും ചെയ്യുകയാണെങ്കിൽ പിന്നീട് രാജ്യത്തേക്ക് ജോലിക്കായി പ്രവേശിക്കുന്നത് പൂർണമായും തടയും.
തൊഴിൽ കരാർ അവസാനിച്ച ശേഷമോ അല്ലെങ്കിൽ അതിെൻറ സാധുതക്കിടയിലോ അബ്ശിർ പ്ലാറ്റ്ഫോം വഴി എക്സിറ്റ് വിസക്ക് അപേക്ഷിക്കാൻ തൊഴിലാളിയെ അനുവദിക്കുന്നതാണ് ഈ സേവനം.
1. തൊഴിലാളി രാജ്യത്തെ തൊഴിൽ വ്യവസ്ഥക്ക് വിധേയനായിരിക്കണം.
2. തൊഴിലാളിക്ക് ഡോക്യുമെൻറഡ് തൊഴിൽ കരാർ ഉണ്ടായിരിക്കണം.
3. സാധുതയുള്ള ഇഖാമയുണ്ടായിരിക്കണം.
4. പാസ്പോർട്ടിന് കുറഞ്ഞത് 60 ദിവസമെങ്കിലും കാലാവധിയുണ്ടായിരിക്കണം.
5. അപേക്ഷ സമർപ്പിക്കുമ്പോൾ രാജ്യത്തിനകത്തായിരിക്കണം.
6. വാഹന ഉടമസ്ഥാവകാശം പാടില്ല.
7. അടക്കാത്ത ട്രാഫിക് പിഴ ഉണ്ടാകരുത്.
1. തൊഴിലാളിക്ക് അബ്ശിർ പ്ലാറ്റ്ഫോമിൽ അക്കൗണ്ട് വേണം.
2. തൊഴിലാളി അപേക്ഷ നൽകി 10 ദിവസത്തിനുള്ളിൽ തൊഴിൽദാതാവ് പ്രതികരിച്ചില്ലെങ്കിൽ എക്സിറ്റ് വിസ ഇഷ്യൂ ചെയ്യും. ഇഷ്യൂ ചെയ്തത് മുതൽ 15 ദിവസമായിരിക്കും എക്സിറ്റ് വിസയുടെ കാലാവധി.
3. വിദേശ തൊഴിലാളികൾക്ക് തെൻറ ആശ്രിതർക്കുള്ള എക്സിറ്റ് വിസക്ക് അപേക്ഷിക്കാം.
4. തൊഴിലാളിക്ക് എക്സിറ്റ് വിസ 10 ദിവസത്തിനുള്ളിൽ റദ്ദാക്കാൻ കഴിയും.
5. തൊഴിലാളി തെൻറ ബാധ്യതകൾ ലംഘിക്കുകയും തൊഴിൽ കരാർ കാലയളവിൽ എക്സിറ്റ് വിസയിൽ രാജ്യം വിടുകയുമാണെങ്കിൽ ജോലിക്കായി പ്രവേശിക്കുന്നത് പൂർണമായും തടയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.