ഫൈ​സ​ൽ പ​ടി​ഞ്ഞാ​റേ​തി​ൽ

സി​ദ്ദീ​ഖ് ഹ​സ​നു​മാ​യു​ള്ള ന​ന​വൂ​റു​ന്ന ഓ​ർ​മ​ക​ളു​മാ​യി പ്ര​വാ​സി

അ​ൽ ഖ​ഫ്ജി: ഈ​യി​ടെ അ​ന്ത​രി​ച്ച ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി അ​ഖി​ലേ​ന്ത്യ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ കെ.​എ. സി​ദ്ദീ​ഖ് ഹ​സ​‍െൻറ കൂ​ടെ ഡ്രൈ​വ​റാ​യി ജോ​ലി​ചെ​യ്ത കാ​ല​ത്തെ ഓ​ർ​മ​ക​ളു​മാ​യി പ്ര​വാ​സി. വാ​ത്സ​ല്യ​ത്തോ​ടെ ത​ന്നെ ചേ​ർ​ത്തു പി​ടി​ച്ച് ജീ​വി​ത​ത്തി​ൽ മു​ന്നേ​റാ​നു​ള്ള ആ​വേ​ശം പ​ക​ർ​ന്ന ഓ​ർ​മ​ക​ളി​ല​ാണ്​ അ​ൽ ഖ​ഫ്ജി​യി​ൽ ക​ച്ച​വ​ടം ചെ​യ്യു​ന്ന മ​ല​പ്പു​റം മ​ക്ക​ര​പ്പ​റ​മ്പ് പെ​രി​ന്താ​റ്റി​രി ഫൈ​സ​ൽ പ​ടി​ഞ്ഞാ​റേ​തി​ൽ. ഇ​ദ്ദേ​ഹം സൗ​ദി​യി​ലേ​ക്ക് വ​രും മു​മ്പ്​ ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി കേ​ര​ള അ​മീ​റാ​യി​രു​ന്ന സി​ദ്ദീ​ഖ് ഹ​സ​‍െൻറ ഡ്രൈ​വ​റാ​യി​രു​ന്നു.

ബ​സ്​ ഡ്രൈ​വ​ർ ആ​യി ജോ​ലി ചെ​യ്യ​വേ ഉ​ണ്ടാ​യ അ​പ​ക​ട ശേ​ഷം പി​താ​വ് അ​ഹ​മ്മ​ദ്‌ കു​ട്ടി മൗ​ല​വി​യു​ടെ നി​ർ​ബ​ന്ധ പ്ര​കാ​ര​മാ​ണ് അ​മീ​റി​‍െൻറ ഡ്രൈ​വ​റാ​യ​ത്. ത​ന്നെ കി​ട​ക്ക​യി​ൽ കി​ട​ത്തി നി​ല​ത്ത് കി​ട​ന്ന് ഉ​റ​ങ്ങു​മാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡ്രൈ​വ​റെ​ന്ന നി​ല​യി​ല​ല്ല ആ​ളു​ക​ൾ​ക്ക് ത​ന്നെ പ​രി​ച​യ​പ്പെ​ടു​ത്തിയിരുന്നത്​.

താ​ൻ സൗ​ദി​യി​ൽ എ​ത്തി​യ കാ​ല​ത്തൊ​രി​ക്ക​ൽ ജി​ദ്ദ​യി​ൽ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ അ​ദ്ദേ​ഹം ത​‍െൻറ ന​മ്പ​ർ ആ​രി​ൽ നി​ന്നോ സം​ഘ​ടി​പ്പി​ച്ച് വി​ളി​ച്ചി​രു​ന്നു. അ​വ​ധി​ക്ക്​ നാ​ട്ടി​ൽ പോ​യ പ​ല അ​വ​സ​ര​ത്തി​ലും കാ​ണാ​ൻ ശ്ര​മി​ച്ചി​ട്ടും അ​ദ്ദേ​ഹ​ത്തി​‍െൻറ തി​ര​ക്കു കാ​ര​ണം ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഇ​പ്പോ​ൾ അ​വ​ധി​യി​ൽ നാ​ട്ടി​ലാ​യ​തി​നാ​ൽ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്ക് കാ​ണാ​ൻ ക​ഴി​ഞ്ഞു. 22 വ​ർ​ഷ​മാ​യി പ്ര​വാ​സ ജീ​വി​തം ന​യി​ക്കു​ന്ന ഫൈ​സ​ൽ, ഖ​ഫ്ജി​യി​ലെ പ്ര​മു​ഖ ഹാ​ർ​ഡ്​​വെ​യ​ർ സ്ഥാ​പ​ന​മാ​യ അ​ൽ​അം​ജാ​ദ് ട്രേ​ഡേ​ഴ്സ് ഉ​ട​മ​യും പ്ര​വാ​സി സാം​സ്കാ​രി​ക വേ​ദി ഖ​ഫ്ജി റീ​ജ്യ​ന​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​ണ്‌.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.