ജിദ്ദ: മക്ക മേഖല പുനർനിർമാണ പദ്ധതി സമ്മേളനവും പ്രദർശനവും ആരംഭിച്ചു. മക്ക വികസന അതോറിറ്റി മേഖല ഗവർണറേറ്റ് ധനകാര്യവകുപ്പുമായി സഹകരിച്ച് ജിദ്ദ ഹിൽട്ടൺ ഹോട്ടലിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ മേഖലയുടെ വികസന പദ്ധതികൾ സംബന്ധിച്ച ചർച്ചകൾ നടക്കും. ‘മക്കയുടെ പുനർനിർമാണം’ എന്ന തലക്കെട്ടിൽ നടന്ന ആദ്യ സെഷനിൽ ഹജ്ജ് ഉംറ സഹമന്ത്രി ഡോ. അബ്ദുൽ ഫത്താഹ് മുശാത്, മക്ക വികസന അതോറിറ്റി ജനറൽ സെക്രട്ടറി ഹിശാം ഫാലിഹ്, ആസൂത്രണ, സാമ്പത്തിക മന്ത്രാലയ അണ്ടർസെക്രട്ടറി ഇബ്രാഹിം അൽബാബ്ലി, മസ്ജിദുൽഹറാം, മസ്ജിദുന്നബവി പദ്ധതി സാേങ്കതിക സമിതി അധ്യക്ഷൻ ഡോ. ഫൈസൽ വഫാ എന്നിവർ പെങ്കടുത്തു.
സമ്മേളനത്തിലും പ്രദർശനത്തിനും 25 ഒാളം സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ പെങ്കടുക്കുന്നുണ്ട്. ഒരോ സ്ഥാപനങ്ങളുടെ പ്രധാന പദ്ധതികളും നടപ്പാക്കിയതും നിർമാണത്തിലുള്ളതുമായ പദ്ധതികളും പരിചയപ്പെടുത്തും. വിഷൻ 2030 ലക്ഷ്യമിട്ട് മേഖലയുടെ വികസനത്തിനാവശ്യമായ പദ്ധതികൾ സംബന്ധിച്ച ചർച്ചയും സംവാദവും സമ്മേളനത്തിലുണ്ടാകും. വികസനത്തിൽ ഗതാഗതത്തിെൻറ പങ്ക്, ആ രംഗത്ത് നടപ്പാക്കേണ്ട പ്രധാന പദ്ധതികൾ എന്നിവ ചർച്ച ചെയ്യും. മേഖല ഗവർണർ അമീർ ഖാലിദ് അൽഫൈസൽ, മുനിസിപ്പൽ ഗ്രാമ കാര്യ മന്ത്രി ശൈഖ് സ്വാലിഹ് ആലു ശൈഖ്, ധനകാര്യ മന്ത്രി മുഹമ്മദ് അൽജദ്ആൻ, ഹജ്ജ് ഉംറ മന്ത്രി ഡോ. മുഹമ്മദ് ബൻതൻ തുടങ്ങിയവർ സമ്മേളനത്തിൽ പെങ്കടുക്കും. കിങ് അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവള പദ്ധതി, അൽഹറമൈൻ പദ്ധതി, ആരോഗ്യ മന്ത്രാലയങ്ങളുടെ പദ്ധതികൾ, ജബൽ ഉമർ പദ്ധതി, ഇരുഹറം വികസന പദ്ധതികളും അനുബന്ധ വികസനങ്ങളും, ത്വാഇഫ്മേഖല വികസന പദ്ധതികൾ, പൊതുഗതാഗത പദ്ധതി, മക്ക വികസന പദ്ധതി, മക്ക കിങ് അബ്ദുൽ അസീസ് റോഡ് വികസന പദ്ധതി, ജിദ്ദ മേഖല വികസന പദ്ധതി എന്നിവക്ക് പുറമെ സുരക്ഷ, സേവന മേഖലയിൽ നടപ്പാക്കിയ വിവിധ പദ്ധതികളും ഉൾപ്പെടുത്തിയാണ് പ്രദർശനം ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.