Posted On
date_range Updated On
date_range മൂന്നു മക്കളെ കൊലപ്പെടുത്തിയ സ്വദേശിയുടെ വധശിക്ഷ നടപ്പാക്കി
ജിദ്ദ: മക്കയിൽ മൂന്നു പെൺമക്കളെ അറുത്ത് കൊലപ്പെടുത്തിയ സ്വദേശി പൗരന്റെ വധശിക്ഷ നടപ്പാക്കി. ബന്ദർ ബിൻ മുഹമ്മദ് അൽസഹ്റാനി എന്ന സ്വദേശി പൗരന്റെ വധശിക്ഷയാണ് ബുധനാഴ്ച നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
ആറ്, നാല്, രണ്ട് വയസ്സുള്ള മൂന്നു പെൺകുട്ടികളെ കത്തി ഉപയോഗിച്ച് ദാരുണമായി കൊലപ്പെടുത്തിയെന്നതാണ് ഇയാൾക്കെതിരെയുള്ള കുറ്റം.
ക്രിമിനൽ കോടതി ഇയാൾക്കെതിരെ വധശിക്ഷ വിധിച്ചു. അപ്പീൽ കോടതിയും സുപ്രീംകോടതിയും അത് ശരിവെക്കുകയും ചെയ്തതായും ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. 2018 മക്കയിലെ ഹയ്യ് മലാവിയയിലാണ് പ്രദേശത്തെ നടുക്കിയ കൊലപാതകം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.