Posted On
date_range Updated On
date_range അമിത ചൂട്; ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ തുറക്കുന്നത് ഈ മാസം 31ലേക്ക് നീട്ടി
ജിദ്ദ: നഗരത്തിൽ അനുഭവപ്പെടുന്ന അമിതമായ ചൂട് കണക്കിലെടുത്ത് ജിദ്ദ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ പൂർണമായും തുറക്കുന്നത് ഈ മാസം 31ലേക്ക് നീട്ടിയതായി പ്രിൻസിപ്പൽ അറിയിച്ചു. എന്നാൽ ഒമ്പത് മുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക് നേരത്തെ അറിയിച്ചത് പ്രകാരം നാളെ മുതൽ സ്‌കൂളിൽ പഠനം ആരംഭിക്കും.
കെ.ജി ക്ലാസുകൾ പൂർണമായും ഈ മാസം 31ന് മാത്രമേ ആരംഭിക്കൂ. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ അധ്യാപനം നാളെ മുതൽ ഈ മാസം 31 വരെ ഓൺലൈനിൽ ആയിരിക്കും. ഓൺലൈൻ ക്ലാസുകളുടെ ടൈംടേബിൾ ക്ലാസ് ടീച്ചർമാർ അതാത് ക്ലാസ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുമെന്നും പ്രിൻസിപ്പൽ ഇറക്കിയ സർക്കുലറിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.