‘കോഴിക്കോടൻസ്’ റിയാദിൽ സംഘടിപ്പിച്ച ‘എക്സൽ യുവർസെൽഫ്’ മോട്ടിവേഷൻ പരിപാടി സിറ്റി ഫ്ലവര്‍ എം.ഡി ടി.എം. അഹമ്മദ് കോയ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഗുണം ചെയ്യാത്തതിനെ ജീവിതത്തിൽ നിന്നകറ്റി നമുക്ക് ഉള്ളതിൽ നന്മ കണ്ടെത്താൻ കഴിഞ്ഞാല്‍ ജീവിത വിജയം കൈവരിക്കാന്‍ സാധിക്കുമെന്ന് മോട്ടിവേഷൻ സ്പീക്കർ മധു ഭാസ്കരൻ പറഞ്ഞു. കോഴിക്കോട്ടുകാരായ പ്രവാസികളുടെ സംഘടനയായ ‘കോഴിക്കോടൻസ്’ റിയാദ് മലസിലെ അൽമാസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ‘എക്സൽ യുവർസെൽഫ്’ മോട്ടിവേഷൻ വിരുന്നില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമയം, പണം, ആരോഗ്യം, ബന്ധം ഇവ നാലിലും അച്ചടക്കം ഇല്ലാത്തവർക്ക് ജീവിത വിജയം പ്രയാസകരമായിത്തീരുമെന്നും സ്നേഹമാണ് ഏറ്റവും വലിയ എനര്‍ജിയെന്നും മലയാളികള്‍ ഒരുപാട് മാറാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എത്ര കാലം ജീവിച്ചു എന്നതല്ല എങ്ങനെ ജീവിച്ചു എന്നതാവണം നമ്മുടെ ചോദ്യം എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്തുന്നതായിരുന്നു പരിപാടി.
ചീഫ് ഓര്‍ഗനൈസര്‍ കബീർ നല്ലളം അധ്യക്ഷത വഹിച്ചു. സിറ്റി ഫ്ലവര്‍ എം.ഡി ടി.എം. അഹമ്മദ് കോയ ചടങ്ങ് ഉദ്ഘാടനം ചെയ്തു. അധ്യാപനരംഗത്ത് 30 വർഷം പൂര്‍ത്തിയാക്കിയ ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക മൈമൂന അബ്ബാസ്, സൗദി ഗെയിംസിലെ ബാഡ്മിന്റണിൽ ഹാട്രിക്ക് സ്വർണം നേടിയ ഖദീജ നിസ, കഴിഞ്ഞ വർഷം സ്വർണം നേടിയ ബേസിൽ, കോഴിക്കോടെൻസ് കുടുംബത്തിൽനിന്നും ആദ്യമായി പ്രീമിയം ഇഖാമ ലഭിച്ച ഷഫീക് പാനൂർ, യൂത്ത് ഐക്കൺ ഫുട്ബാൾ പ്ലയറായി തെരഞ്ഞെടുക്കപ്പെട്ട കോഴിക്കോടൻസിന്റെ ബിസിനസ് ലീഡ് മുജീബ് മൂത്താട്ടിന്റെ മകൻ താഷിൻ മുജീബ് എന്നിവരെ ചടങ്ങില്‍ ആദരിച്ചു.
പ്രോഗ്രാം ലീഡ് ഹസ്സൻ ഹർഷാദ്, ഫൗണ്ടർ മുനീബ് പാഴുർ, ഫാമിലി ലീഡ് മൊഹിയുദ്ധീൻ സഹീർ, എജൂഫൻ അഡ്വൈസർ വി.കെ. അബ്ബാസ്, ചിൽഡ്രൻസ് ലീഡ് റംഷി, ഐ.ടി ലീഡ് ഷമീം മുക്കം, സ്പോർട്സ് ലീഡ് പ്രഷീദ് തൈക്കൂട്ടത്തിൽ എന്നിവർ നേതൃത്വം നൽകി. അഡ്മിൻ ലീഡ് റാഫി കൊയിലാണ്ടി സ്വാഗതവും ഫൈസൽ പൂനൂർ നന്ദിയും പറഞ്ഞു. മീഡിയ ലീഡ് നിബിൻലാൽ പരിപാടിയുടെ അവതാരകനായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.