കെ.എം.സി.സി പ്രസിഡന്റ് എക്സൽ ജമാലിനെ ജിദ്ദ വാഴക്കാട് പഞ്ചായത്ത് കെ.എം.സി.സി ആദരിച്ചപ്പോൾ
ജിദ്ദ: ഹൃസ്വ സന്ദർശനനാർഥം ജിദ്ദയിലെത്തിയ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തകനും ദീർഘകാലം ജിദ്ദ വാഴക്കാട് പഞ്ചായത്ത് കെ.എം.സി.സി പ്രസിഡന്റുമായ എക്സൽ ജമാലിന് ജിദ്ദ വാഴക്കാട് പഞ്ചായത്ത് കെ.എം. സി.സി സ്വീകരണം നൽകി.
പ്രസിഡൻന്റ് സി.സി അബ്ദുൽ റസാഖിന്റെ അധ്യക്ഷതയിൽ ജിദ്ദ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി ജനറൽ സെക്രട്ടറി അൻവർ വെട്ടുപ്പാറ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ മലപ്പുറം ജില്ലാ കെ.എം.സി.സി വനിതാ വിങ്ങ് സെക്രട്ടറിയായി തിരഞ്ഞെടുത്ത ആശിഫ ഷിബിലിയെ മലപ്പുറം ജില്ലാ കെ.എം.സി. സി ജനറൽ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റർ മൊമൻ്റോ നൽകി ആദരിച്ചു.
ഹരിത സാന്ത്വന്തനത്തിന് വേണ്ടി റമദാനിൽ സ്വരൂപിച്ച ഒന്നാംഘട്ട ഫണ്ട് പഞ്ചായത്ത് ഭാരവാഹികൾ എക്സൽ ജമാലിന് കൈമാറി.
സലീം മമ്പാട്, അഡ്വ.എ.എം അഷ്റഫ്, ശറഫു നൂഞ്ഞിക്കര, റഹ്‌മത്ത് അലി എരഞ്ഞിക്കൽ, ലത്തീഫ് പൊന്നാട്, കബീർ നീറാട്, നാസർ കൊടിയമ്മൽ, റാഷിദ് എളമരം, നാസർ വെട്ടുപ്പാറ എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി യാസർ അറഫാത്ത് മാസ്റ്റർ മപ്രം സ്വാഗതവും ശമീർ എളമരം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.