സൗദിയിൽ വാഹനാപകടത്തിൽ എറണാകുളം സ്വദേശി മരിച്ചു

റിയാദ്: മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപെട്ട്​ ഒരു മരണം. എറണാകുളം കിഴക്കമ്പലം സ്വദേശി അജു പോൾ (52) ആണ്​ മരിച്ചത്​. അജുവും കുടുംബവും സഞ്ചരിച്ച കാർ റിയാദ്​ നഗരത്തി​െൻറ കിഴക്ക്​ നദീമിലാണ്​ അപകടത്തിൽപ്പെട്ടത്​.

കഴിഞ്ഞ ശനിയാഴ്​ച രാത്രിയിലാണ്​ സംഭവം. കാറോടിച്ച അജു ഉറങ്ങിപ്പോയതാണ്​ അപകടകാരണം. കാർ ഇടിച്ചുമറിയുകയായിരുന്നു. പരിക്കേറ്റ എല്ലാവരെയും പൊലീസ് ഉടൻ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും അജു വഴിമധ്യേ മരിച്ച​ു. വാരിയെല്ലിന് പരിക്കേറ്റ ഭാര്യ സ്‌മിതയും ഇളയ മകൻ ഇബിസനും റിയാദിലെ ശുമൈസി കിങ്​ സഊദ്​ ആശുപത്രിയിൽ ചികിത്സയിലാണ്​.

എറണാകുളം കിഴക്കമ്പലം വാലയിൽ വി.കെ. പൗലോസി​െൻറയും ചിന്നമ്മയുടെയും മൂത്ത മകനാണ് അജു പോൾ. 25 വർഷത്തിലധികമായി സൗദി നാഷനൽ വാട്ടർ കമ്പനിയിൽ ജീവനക്കാരനാണ്​.

Tags:    
News Summary - Ernakulam native dies in car accident in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.