റിയാദ്: സൗദി അറേബ്യയിൽ തൊഴിൽ കരാര്‍ കഴിഞ്ഞവർക്കും നിലവിൽ ഫൈനല്‍ എക്‌സിറ്റ് വിസ കൈയിലുള്ളവർക്കും നാട്ടിൽ പേ ാകാൻ വഴിയൊരുങ്ങുന്നു. സൗദി മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയമാണ് ഇതിന് പദ്ധതി ആവിഷ്കരിച്ചത്. എല്ലാ രാജ്യ ങ്ങളിലേക്കും യാത്രാസൗകര്യം ഒരുക്കും. ഇതിന് സ്വകാര്യ കമ്പനികളോ സ്പോൺസർമാരോ ആണ് മന്ത്രാലയത്തിന് അപേക്ഷ നൽക േണ്ടത്. മാനുഷിക പരിഗണനയുടെ പേരിൽ തൊഴില്‍ സ്ഥാപനമാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടത്.
നടപടിക്രമങ ്ങള്‍ ചുവടെ:
1. ഫൈനല്‍ എക്സിറ്റ് താല്‍പര്യമുള്ള തൊഴിലാളികളെ നാട്ടിലേക്ക് എക്സിറ്റില്‍ അയക്കാന്‍ 14 ദിവസത്തിനുള്ളിലാണ് അപേക്ഷ നല്‍കേണ്ടത്. രണ്ടാമത്തെ അപേക്ഷ 14 ദിവസം കഴിഞ്ഞേ നല്‍കാന്‍ സാധിക്കൂ. ഒരു അപേക്ഷയില്‍ തന്നെ എത്ര ജീവനക്കാരുടെ ഫൈനല്‍ എക്സിറ്റ് യാത്രാ അപേക്ഷ വേണമെങ്കിലും നല്‍കാം.
2. പാസ്പോര്‍ട്ടിലുള്ള പ്രകാരമാണ് ഇതിനായുള്ള തൊഴില്‍ മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ അപേക്ഷ പൂരിപ്പിക്കേണ്ടത്.
3. ഫൈനല്‍ എക്സിറ്റ് കരസ്ഥമാക്കിയതിെൻറ രേഖ, തൊഴിലാളിക്ക് എല്ലാ ആനുകൂല്യങ്ങളും നല്‍കിയതിെൻറ രേഖ, കോവിഡ് 19 പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രാലയത്തിെൻറ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, നിശ്ചയിച്ച തീയതിയിലേക്ക് തൊഴിലാളിക്കായി കമ്പനി എടുത്ത ടിക്കറ്റ് എന്നിവയാണ് അപേക്ഷക്കൊപ്പം സമര്‍പ്പിക്കേണ്ട രേഖകള്‍.
4. രോഗലക്ഷണങ്ങളാല്‍ യാത്ര മുടങ്ങിയാല്‍ ആരോഗ്യ മന്ത്രാലയവുമായി സഹകരിക്കണം. വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രാ സംവിധാനവും കമ്പനി തയാറാക്കണം.
5. അപേക്ഷ നല്‍കി അഞ്ചു ദിവസത്തിനുളളില്‍ രേഖകള്‍ പരിശോധിച്ച് മന്ത്രാലയം അന്തിമ തീരുമാനമെടുക്കും. അപേക്ഷ സ്വീകരിക്കുകയോ തള്ളുകയോ ചെയ്യും.
അടിയന്തിര സാഹചര്യങ്ങളില്‍ ഫൈനല്‍ എക്സിറ്റ് നേടിയ തൊഴിലാളികള്‍ക്ക് ഇതിെൻറ ഗുണം ലഭിക്കും. ഇതിനൊപ്പം, തൊഴിലാളികളുമായി കരാർ തീര്‍ന്ന കമ്പനികള്‍ക്കും നിലവില്‍ പ്രയാസം അനുഭവിക്കുന്ന കമ്പനികള്‍ക്കും തൊഴിലാളികളെ തിരിച്ചയക്കാന്‍ പുതിയ സംവിധാനം സഹായിക്കും. മാനുഷിക പരിഗണനയും കമ്പനികളുടെ താല്‍പര്യവും പരിഗണിച്ചാണ് തൊഴില്‍ മാനവ വിഭവശേഷി മന്ത്രാലയത്തിന് കീഴിലെ പദ്ധതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.