അത്യാവശ്യ പാസ്പോർട്ട് സേവനങ്ങൾക്ക് മെയ് അഞ്ച് മുതൽ കോൺസുലേറ്റിനെ സമീപിക്കാം

ജിദ്ദ: ഇന്ത്യൻ സമൂഹത്തിന് പാസ്പോർട്ട് സംബന്ധമായ അത്യാവശ്യ സേവനങ്ങൾക്ക് ജിദ്ദ ഇന്ത്യൻ കോണ്സുലേറ്റിൽ സൗകര്യം ഒരുക്കിയതായി കോൺസുലേറ്റ് വാർത്താകുറിപ്പിൽ അറിയിച്ചു. മെയ് അഞ്ച് മുതൽ വെള്ളി, ശനി ഒഴികെയുള്ള പ്രവൃത്തി ദിവസങ് ങളിൽ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടു മണി വരെയാണ് സേവനങ്ങൾ ലഭിക്കുക. സേവനങ്ങൾ ആവശ്യമുള്ളവർ മുൻകൂട്ടി രജിസ്റ്റർ ചെയ ്യേണ്ടതുണ്ട്.

info.injeddah@vfshelpline.com എന്ന ഇമെയിൽ വിലാസത്തിലോ മെയ് നാല് മുതൽ വെള്ളി, ശനി ഒഴികെയുള്ള ദിവസങ്ങളിൽ രാവി ലെ 10 മുതൽ വൈകുന്നേരം നാല് വരെ കോൺസുലേറ്റിന്റെ 920006139 എന്ന നമ്പറിൽ വിളിച്ചോ രജിസ്‌ട്രേഷൻ നടപടി പൂർത്തിയാക്കാവുന്നതാണ്. ഇങ്ങിനെ രജിസ്റ്റർ ചെയ്യുമ്പോൾ ലഭിക്കുന്ന സമയം അനുസരിച്ചാണ് കോൺസുലേറ്റിൽ എത്തേണ്ടത്. രജിസ്റ്റർ ചെയ്യാതെ ആർക്കും കോണ്സുലേറ്റിനകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. കോൺസുലേറ്റിൽ വരുന്നവർ നിർബന്ധമായും മാസ്ക് ധരിച്ചിരിക്കണം.

നിലവിലെ പാസ്പോർട്ട് കാലാവധി തീർന്നവർക്കും ജൂൺ 30 നു മുമ്പായി കാലാവധി തീരുന്നവർക്കുമായിരിക്കും അപേക്ഷകളിൽ മുൻഗണന നൽകുക. ഇതല്ലാത്ത മറ്റു സേവനങ്ങൾ ആവശ്യമുള്ളവർ തങ്ങളുടെ വിവരങ്ങൾ ആവശ്യമായ രേഖകൾ സഹിതം passport.jeddah@mea.gov.in എന്ന ഈമെയിലിലേക്കു അയക്കണമെന്നും കോൺസുലേറ്റ് വാർത്താകുറിപ്പിൽ അറിയിച്ചു. കോവിഡ് വ്യാപനത്തെ തടയാൻ സൗദി സർക്കാർ പ്രഖ്യാപിച്ച മുഴുവൻ മുൻകരുതലുകളും സ്വീകരിച്ചുകൊണ്ടായിരിക്കും സേവനങ്ങൾ നൽകുക.

സൗദി അറേബ്യയിൽ നിലനിൽക്കുന്ന കർഫ്യുവിൽ നേരിയ ഇളവ് വന്നിട്ടുണ്ടെങ്കിലും കോണ്സുലേറ്റിന് കീഴിൽ വിവിധ നഗരങ്ങളിലുള്ള വിസ, പാസ്പോർട്ട് സേവന കേന്ദ്രങ്ങൾ തുറന്നുപ്രവർത്തിക്കാനുള്ള അനുമതി അധികൃതർ നൽകിയിട്ടില്ല. അതിനാലാണ് അത്യാവശ്യ സേവനങ്ങൾ കോൺസുലേറ്റിൽ നിന്നും നൽകാൻ തീരുമാനിച്ചതെന്നും വാർത്താകുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - Emergency passport services Consulate-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.