Posted On
date_range Updated On
date_range ചെറിയ കുടിശ്ശികക്ക് വൈദ്യുതിവകുപ്പ് ‘ഫ്യൂസ് ഉൗരില്ല’
ജിദ്ദ: ചെറിയ തുകയടക്കാനുള്ളതിെൻറ പേരിൽ സൗദിയിൽ ഇനി വൈദ്യതി വകുപ്പ് ‘ഫ്യൂസ് ഉൗരില്ല’. ആറായിരം റിയാൽ വരെ കുടിശ്ശിക വരുത്തുന്നവരുടെ വൈദ്യുതി ബന്ധം വിഛേദിച്ചാൽ മതിയെന്നാണ് പുതിയ തീരുമാനം. ഇതു സംബന്ധിച്ച് സൗദി ഇലക്ട്രിസിറ്റി കമ്പനിക്ക് വൈദ്യുതി റെഗുലേറ്ററി അതോറിറ്റി നിർദേശം നല്‍കി.
ഇതുവരെ കണക്ഷൻ വിഛേദിക്കുന്നതിനുള്ള ബിൽ പരിധി 400 റിയാലായിരുന്നു. അതേസമയം, ബിൽ അടക്കാത്തവർക്കുള്ള വൈദ്യുതി കണക്ഷൻ വിഛേദിക്കുന്നതിനുള്ള സമയ പരിധി ആറു മാസത്തിൽ നിന്ന് മൂന്നു മാസമായി കുറച്ചു. വൈദ്യുതി മീറ്റർ കൃത്യമായല്ല പ്രവർത്തിക്കുന്നതെന്നും ഉപഭോഗം കണക്കാക്കുന്നതിൽ പിഴവുകളുണ്ടെന്നും കണ്ടെത്തിയാൽ നിശ്ചിത സമയത്തിനകം അറിയിച്ച് മാറ്റി വാങ്ങണം. ബില്ലുകളിലെ പിഴവുകൾ മുൻകാല പ്രാബല്യത്തോടെ തിരുത്തലും നിർബന്ധമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.