ജിദ്ദയിലെ ഖാലിദിയ-ബലദ് റൂട്ടിൽ ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസ് തുടങ്ങിയപ്പോൾ
ജിദ്ദ: സൗദിയിലെ ആദ്യ ഇലക്ട്രിക് പാസഞ്ചർ ബസ് സർവിസ് ഖാലിദിയ-ബലദ് റൂട്ടിൽ ആരംഭിച്ചു.
ഔദ്യോഗിക ഉദ്ഘാടനം കഴിഞ്ഞ വ്യാഴാഴ്ച നടന്നെങ്കിലും റെഗുലർ സർവിസ് പൊതുഗതാഗത അതോറിറ്റിക്ക് കീഴിൽ ആരംഭിച്ചത് ബുധനാഴ്ചയാണ്. മദീന റോഡിലൂടെ കടന്നുപോകുന്ന ബസ് അമീർ സഊദ് അൽഫൈസൽ റോഡ് വഴി ഖാലിദിയക്കും ബലദിനുമിടയിൽ പ്രതിദിന സർവിസ് നടത്തും.
പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകളാണ് ഓടുന്നത്. ബസ് ഒറ്റ ചാർജിൽ 300 കി.മീ. ദൂരം സഞ്ചരിക്കും. ഈ ട്രിപ് വിജയകരമായാൽ മറ്റ് മേഖലകളിൽകൂടി പൊതുഗതാഗതത്തിന് ഇലക്ട്രിക് ബസുകൾ റോഡിലിറക്കാനാണ് പൊതുഗതാഗത അതോറിറ്റി ഉദ്ദേശിക്കുന്നത്. മാർച്ചിൽ റിയാദിൽ ഇലക്ട്രിക് പാസഞ്ചർ ബസുകൾ സർവിസ് ആരംഭിക്കുമെന്ന്അതോറിറ്റി മേധാവി റുമൈഹ് അൽ റുമൈഹ് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.