ഖസീം പ്രവാസി സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ഇ.കെ. നായനാർ അനുസ്മരണത്തിൽനിന്ന്
Posted On
date_range Updated On
date_range ഇ.കെ. നായനാർ അനുസ്മരണം
ബുറൈദ: ഖസീം പ്രവാസി സംഘത്തിന്റെ ആഭിമുഖ്യത്തിൽ ഇ.കെ. നായനാർ അനുസ്മരണം നടത്തി.
മുഖ്യരക്ഷാധികാരി ഷാജി വയനാട് അധ്യക്ഷനായിരുന്നു. റിയാദ് കേളി രക്ഷാധികാരി സമിതി അംഗം ഗീവർഗീസ് അനുസ്മരണ പ്രഭാഷണം നടത്തി. കർഷകരെയും തൊഴിലാളികളെയും സംഘടിപ്പിച്ച് ജാതി മേൽക്കോയ്മക്കും നാടുവാഴിത്തത്തിനും ജന്മിത്തത്തിനുമെതിരെ പൊരുതിയ അനിഷേധ്യ നേതാവായിരുന്നു ഇ.കെ. നായനാരെന്ന് അനുസ്മരണ പ്രഭാഷണത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു.
രക്ഷാധികാരി സമിതി അംഗം ഉണ്ണി കണിയാപുരം, ഷംസുദ്ദീൻ ചെറുവട്ടൂർ എന്നിവർ സംസാരിച്ചു. മനാഫ് ചെറുവട്ടൂർ സ്വാഗതവും നൈസാം തൂലിക നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.