മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാൻ അപകടത്തിൽപെട്ടപ്പോൾ

വാഹനാപകടത്തിൽ മലയാളി കുടുംബങ്ങളിലെ എട്ട് പേർക്ക് പരിക്ക്

റിയാദ്: ഉംറ കഴിഞ്ഞ്​ മടങ്ങിയ മലയാളി കുടുംബങ്ങൾ സഞ്ചരിച്ച വാഹനം മറിഞ്ഞ് എട്ട് പേർക്ക് പരിക്ക്. റിയാദില്‍ ശനിയാഴ്ച്ച വൈകിട്ടാണ് സംഭവം. 200 കിലോമീറ്റർ അകലെ ഹുത്ത ബനീ തമീമിലെ താമസസ്ഥലത്തേക്ക്​ മടങ്ങുകയായിരുന്ന മലപ്പുറം പരപ്പനങ്ങാടി ചെട്ടിപ്പടി കോർമത്ത് വീട്ടിൽ ലത്തീഫി​െൻറയും മുഹമ്മദ്‌ ഷാഫിയുടെയും സന്ദർശന വിസയിൽ വന്ന കുടുംബങ്ങൾ സഞ്ചരിച്ച വാനാണ്​ അപകടത്തിൽ പെട്ടത്.

വൈകീട്ട്​ ഏ​ഴോടെ റിയാദിൽനിന്ന്​ ഹുത്ത ബനീ തമീമിലേക്കുള്ള റൂട്ടിൽ അൽ ഹൈറിലെത്തിയപ്പോൾ വാഹനം റോഡിലെ ഡിവൈഡറിൽ ഇടിച്ച്​ മറിയുകയായിരുന്നു. കുടുംബാംഗങ്ങളായ ഏഴുപേർക്കും ഡ്രൈവർക്കുമാണ്​ പരിക്കേറ്റത്​. ലത്തീഫിനെ റിയാദിലെ ശുമൈസി ആശുപത്രിയിലും ഭാര്യ റംലത്തിനെ അലി ബിൻ അലി ആശുപത്രിയിലും പ്രവേശിപ്പിച്ചു. മുഹമ്മദ്‌ ഷാഫിയെയും കുടുംബത്തിനെയും ലത്തീഫി​െൻറ മക്കളെയും നിസാര പരിക്കുകളോടെ അൽ ഈമാൻ ആശുപത്രിയിൽ പ്ര​േവശിപ്പിച്ച്​ പ്രാഥമിക ശുശ്രൂഷക്ക്​ ശേഷം വിട്ടയച്ചു.

ബത്​ഹയിലെ ഉംറ ഏജൻസിയുടെ ബസില്‍ മക്കയിലും മദീനയിലും തീർഥാടനത്തിന്​ പോയി റിയാദില്‍ തിരിച്ചെത്തിയ ശേഷമാണ്​ പിക്കപ്പ്​ വാനിൽ ഹുത്ത ബനീ തമീമിലെ താമസസ്ഥലത്തേക്ക്​ തിരിച്ചത്​. അപകടത്തിൽപെട്ടവരെ സഹായിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ. ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ട്രഷറർ റഫീഖ് ചെറുമുക്ക്, ഹനീഫ മുതുവല്ലൂർ, ബാദുഷ തങ്ങൾ, ഹുത്ത കെ.എം.സി.സി പ്രവർത്തകൻ റിയാസ് വള്ളക്കടവ്, ഫൈസൽ ചെമ്പ്ര എന്നിവർ രംഗത്തുണ്ടായിരുന്നു.

Tags:    
News Summary - Eight members of a Malayali family were injured in a car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.