മാസപ്പിറവി കണ്ടു, സൗദിയിൽ നാളെ പെരുന്നാൾ

റിയാദ്​: വ്യാഴാഴ്​ച ശവ്വാൽ മാസപ്പിറവി കണ്ടതിനാൽ സൗദി അറേബ്യയിൽ വെള്ളിയാഴ്​ച ഈദുൽ ഫിത്വറാണെന്ന്​ റോയൽ കോർട്ട്​ പ്രഖ്യാപിച്ചു. മധ്യപ്രവിശ്യയിലെ തുമൈറിലാണ്​ മാസപ്പിറവി ദൃശ്യമായത്​. മാസപ്പിറവി നിരീക്ഷണ കേന്ദ്രമായ തുമൈറിൽ പിറ കാണാൻ വിപുലമായ സൗകര്യങ്ങളാണ്​ ഒരുക്കിയിരുന്നത്​.

മാസപ്പിറവി കണ്ടതായി തുമൈറിൽനിന്ന്​ അറിയിപ്പ്​ വന്ന്​ ഏതാനും നിമിഷങ്ങൾക്കകം റോയൽ കോർട്ട്​ വെള്ളിയാഴ്​ച ചെറിയ പെരുന്നാളായിരിക്കും എന്ന്​ ഔദ്യോഗികമായി പ്രഖ്യാപിച്ചു. രാജ്യത്തെങ്ങും സൂര്യോദയത്തിന് 15 മിനിട്ടുനുശേഷം പെരുന്നാൾ നമസ്കാരം നടക്കും.

ഈദ് ഗാഹുകൾ കൂടാതെ രാജ്യത്തുടനീളമുള്ള 20,700 പള്ളികളിലും പെരുന്നാൾ നമസ്​കാരം നടത്താൻ ഇസ്‌ലാമിക മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്​. ഇതിനാവശ്യമായ സുരക്ഷാ മാർഗങ്ങൾ അവലംബിക്കാനും മറ്റ് മുന്നൊരുക്കങ്ങൾ നടത്താനും പ്രവിശ്യ ഓഫീസുകൾക്ക് മന്ത്രാലയം നിർദേശം നൽകി.

Tags:    
News Summary - Eid ul fitar tommarow in saudi arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.