ജി​ദ്ദ: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ൽ കൊ​ണ്ടു​വ​രാ​നാ​ണ്​ സൗ​ദി​യും മ​റ്റു​ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളും ശ്ര​മി​ക്കു​ന്ന​തെ​ന്ന് സൗ​ദി ഡെ​പ്യൂ​ട്ടി പ്ര​തി​രോ​ധ മ​ന്ത്രി അ​മീ​ർ ഖാ​ലി​ദ് ബി​ൻ സ​ൽ​മാ​ൻ. അ​ങ്ങ​നെ​യൊ​രു ഗ​ൾ​ഫ്​ സം​വി​ധാ​ന​ത്തി‍െൻറ ഭാ​ഗ​മാ​കു​ന്ന​തോ​ടെ യ​മ​നി​ലെ ജ​ന​ങ്ങ​ൾ​ക്ക് മ​റ്റു ഗ​ൾ​ഫ് ജ​ന​ത​യെ​പ്പോ​ലെ സു​ര​ക്ഷ​യും സ്ഥി​ര​ത​യും വി​ക​സ​ന​വും ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​മെ​ന്ന്​ ഔ​ദ്യോ​ഗി​ക ട്വി​റ്റ​ർ ഹാ​ൻ​ഡി​ലി​ൽ പോ​സ്റ്റ്​ ചെ​യ്ത കു​റി​പ്പി​ൽ വ്യ​ക്ത​മാ​ക്കി. യ​മ​നി​ലെ വി​മ​ത സാ​യു​ധ സം​ഘ​മാ​യ ഹൂ​തി​ക​ൾ തീ​വ്ര​വാ​ദ​വും ന​ശീ​ക​ര​ണ​വും ആ​യു​ധ​മാ​ക്കി രാ​ജ്യ​ത്തെ അ​സ്ഥി​ര​പ്പെ​ടു​ത്തു​ക​യാ​ണ്. ഇ​റാ​നി​യ​ൻ ഭ​ര​ണ​കൂ​ട​ത്തി‍െൻറ അ​ജ​ണ്ട​ക്ക്​ എ​രി​യു​ന്ന വി​റ​കു​​പോ​ലെ​യാ​യി യ​മ​നി​ലെ ജ​ന​ങ്ങ​ൾ. അ​വി​ട​ത്തെ ജ​ന​ങ്ങ​ൾ ഞ​ങ്ങ​ളി​ൽ​നി​ന്നു​ള്ള​വ​രാ​ണെ​ന്നും ഞ​ങ്ങ​ൾ അ​വ​രി​ൽ​നി​ന്നു​ള്ള​വ​രാ​ണെ​ന്നും ഞ​ങ്ങ​ൾ ഉ​റ​പ്പു​ന​ൽ​കു​ന്ന​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

ഞ​ങ്ങ​ൾ എ​ല്ലാ​യ്​​പ്പോ​ഴും അ​വ​രു​ടെ പ​ക്ഷ​ത്താ​യി​രി​ക്കു​മെ​ന്നും അ​മീ​ർ ഖാ​ലി​ദ്​ ബി​ൻ സ​ൽ​മാ​ൻ പ​റ​ഞ്ഞു. യ​മ​ൻ മ​ക്ക​ളാ​യ അ​റ​ബി​ക​ളെ ക​ബ​ളി​പ്പി​ക്കാ​നും അ​വ​രെ മാ​ര​ക​മാ​യ യു​ദ്ധ​ത്തി​ലേ​ക്ക് റി​ക്രൂ​ട്ട് ചെ​യ്യാ​നും ഹൂ​തി​ക​ൾ തെ​റ്റാ​യ വാ​ഗ്​​ദാ​ന​ങ്ങ​ളും ആ​വ​ർ​ത്തി​ച്ചു​ള്ള മി​ഥ്യാ​ധാ​ര​ണ​ക​ളും പ്ര​ച​രി​പ്പി​ക്കു​ക​യാ​ണ്.

യ​മ​നി​ലെ ജ്ഞാ​നി​ക​ളും വി​വേ​ക​ശാ​ലി​ക​ളും ഹൂ​തി​ക​ളു​ടെ നു​ണ​ക​ൾ ഉ​പേ​ക്ഷി​ക്കു​ക​യും അ​വ​രു​ടെ കൈ​യേ​റ്റ​ത്തി​ൽ​നി​ന്ന് ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കു​ക​യും വേ​ണം.

യ​മ​നി​ലെ സ്വ​ത​ന്ത്ര​രാ​യ ജ​ന​ങ്ങ​ളെ തീ​വ്ര​വാ​ദി​ക​ളാ​യ സാ​യു​ധ​രു​ടെ ക​ര​ങ്ങ​ളി​ൽ​നി​ന്ന്​ സം​ര​ക്ഷി​ക്കാ​നു​ള്ള സ​മ​യ​മാ​ണി​തെ​ന്നും അ​മീ​ർ ഖാ​ലി​ദ്​ ബി​ൻ സ​ൽ​മാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Efforts are being made to bring Yemen under the Gulf system -Saudi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.