ജിദ്ദ: ഗൾഫ് മാധ്യമം പ്രവാസലോകത്തെ ഇന്ത്യൻ വിദ്യാർഥികൾക്കായി ഒരുക്കുന്ന എജ്യുക്കേഷൻ ആൻറ് കരിയർ ഗൈഡൻസ് ഫെസ്റ്റിവൽ (എജ്യുകഫെ) ശനിയാഴ്ച നടക്കും. ജിദ്ദ ഇൻറർ നാഷനൽ ഇന്ത്യൻ സ്കൂളിൽ രാവിലെ ഒമ്പത് മുതൽ രാത്രി ഏഴ് വരെയാണ് സമ്പൂർണ വിദ്യാഭ്യാസമേള. രജിസ്ട്രേഷൻ നടപടികൾ രാവിലെ 8.30 മുതൽ ആരംഭിക്കും.
ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് എജ്യുകഫെ ഉദ്ഘാടനം ചെയ്യും. നിരവധി പ്രമുഖർ ചടങ്ങിൽ സംബന്ധിക്കും. ഗൾഫ് മാധ്യമം അറേബ്യൻ സഫാരി ട്രാവൽ മാഗസിെൻറ പ്രകാശനവും ചടങ്ങിൽ നടക്കും. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രദർശന സ്റ്റാളുകളും മേളയിലുണ്ടാവും. 2000ൽ അധികം വിദ്യാർഥികളാണ് എജ്യുകഫെയിൽ പെങ്കടുക്കാൻ മുൻകൂട്ടി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
നേരത്തെ എത്തുന്നവർക്കാണ് ഒാഡിറ്റോറിയത്തിൽ സൗകര്യം ലഭിക്കുക. രക്ഷിതാക്കൾക്കും മേളയിൽ പെങ്കടുക്കാൻ അവസരമുണ്ട്. കൂടുതൽ പേർക്ക് ഒാഡിറ്റോറിയത്തിന് പുറത്ത് പരിപാടി വീക്ഷിക്കാൻ ഡിജിറ്റൽ സ്ക്രീനുകൾ ഒരുക്കിയിട്ടുണ്ട്. എ.പി.എം മുഹമ്മദ് ഹനീഷ് െഎ.എ.എസ്, മെൻറലിസ്റ്റ് ആദി ആദർശ്, പ്രമുഖ പരിശീലകരായ സെയ്ദ് സുൽത്താൻ അഹമ്മദ്, ഡോ.ജാസൺ ഫിറ്റ് സിമോൺസ്, എം.എം ഇർഷാദ് എന്നിവരുടെ സെഷനുകൾക്ക് പുറമെ ഏഴ് സമാന്തര സെഷനുകളും ഉണ്ടാവും. മേളയുടെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.