എഡ്യുകഫെയിൽ മുഹമ്മദ്​ ഹനീഷ്​ വരും, അപൂർവ വിജയമന്ത്രങ്ങളുമായി.....

ജിദ്ദ: ‘ജീവിതത്തിൽ കാണുന്ന സ്വപ്നങ്ങളെല്ലാം സാക്ഷാത്കരിക്കാനായില്ലെങ്കിലും അതിലേക്കുള്ള യാത്രകൾ കൊച്ചു കൊച്ചു സന്തോഷങ്ങൾ  നൽകും. ചെറിയ ചെറിയ നേട്ടങ്ങളിൽ നിർത്താതെ മുന്നോട്ടുപോകുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും ഇവയെല്ലാം ചേർന്ന് വലിയ നേട്ടമായിരിക്കുന്നു.  65ാം വയസ്സിലായിരിക്കും ചിലപ്പോൾ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കാനാവുക. വിജയത്തിലേക്കുള്ള വഴി റോസാപ്പൂ വിരിച്ചതായിരിക്കില്ല. കല്ലും മുള്ളും നിറഞ്ഞതാണത്. പക്ഷെ ഇത് താണ്ടാൻ ശ്രമിക്കുമ്പോഴാണ് ജീവിതത്തി​​െൻറ സൗന്ദര്യം അനുഭവിക്കാനാവുക. ദുഃഖങ്ങൾക്കും വേദനകൾക്കുമിടയിലുള്ള കൊച്ചു കൊച്ചു സന്തോഷങ്ങളുമുണ്ട്. ദുഃഖങ്ങൾ, ദുരിതങ്ങൾ, കഷ്​ടപ്പാടുകൾ സന്തോഷം എല്ലാം ചേർന്നുണ്ടാകുന്ന ഒരു രൂപമുണ്ട്. അതിന് വല്ലാത്ത സൗന്ദര്യമാണ്. അത് കാണുമ്പോൾ നമുക്ക് മനസ്സിലാകും ത​​െൻറ ജീവിതം വ്യർഥമായില്ലെന്ന്. ജീവിതത്തിൽ ഒരുപരിധി വരെയെങ്കിലും വിജയിക്കാനായിരിക്കുന്നു. അത് നൽകുന്ന ആഹ്ലാദം വളരെ വലുതാണ്.......’ 

ഇതാരുടെ വാക്കുകളാണെന്നറിയാമോ? മലയാളിയുടെ എക്കാലത്തെയും അഭിമാനമായ ​െഎ.എ.എസ്​ ഒാഫിസർ എ.പി.എം .മുഹമ്മദ്​ ഹനീഷി​​െൻറ മൊഴിമുത്തുകളാണിത്​​.മെയ്​ 13-ന്​ ജിദ്ദയിൽ ഗൾഫ്​ മാധ്യമമൊരുക്കുന്ന എഡ്യുകഫെയിൽ നിങ്ങൾക്ക്​ പ്രചോദനത്തി​​െൻറ ഉൗർജ്ജം തുടിക്കുന്ന ഒരായിരം വാക്കുകളുമായി അദ്ദേഹവുമുണ്ടാവും. പ്രതിഭയും മാനവികതയ​ും സംഗമിക്കുന്ന അപൂർവ വ്യക്​തിത്വത്തിന്​ ഉടമയാണ്​ മുഹമ്മദ്​ ഹനീഷ്​. അത്യപൂർവ വിജയമന്ത്രങ്ങളുടെ സൂക്ഷിപ്പുകാരൻ. ഒരു പക്ഷെ അദ്ദേഹത്തിൽ നിന്ന്​ ലഭിക്കുന്ന ഒരു വാക്ക്​ നിങ്ങളുടെ ജീവിതത്തിലെ വഴിവിളക്കായി കാലാകാലവും പ്രകാശിച്ചേക്കും. 

കേരളത്തി​​െൻറ പൊതു വിദ്യാഭ്യാസ ഡയറക്​ടർ, എറണാകുളം ജില്ലാ കലക്​ടർ, സ്​മാർട്​ സിറ്റി മിഷൻ ഡയറക്​ടർ,ഫിനാൻഷ്യൽ സർവീസസ്​ ലിമിറ്റഡ്​ മാനേജിങ്​ ഡയറക്​ടർ, കേരള ഗവ.പബ്​ളിക്​ ഇൻസ്​ട്രക്​ഷൻ ഡയറക്​ടർ, ​റോഡ്​സ്​​ ആൻറ്​ ബ്രിഡ്​ജസ്​ ഡെവലപ്​മ​െൻറ്​ കോർപറേഷൻ മാനേജിങ്​ ഡയറക്​ടർ എന്നീ നിലകളിൽ പ്രവർത്തിച്ച മുഹമ്മദ്​ ഹനീഷ്​ നിലവിൽ കേരള സപ്​ളൈകോ മാനേജിങ്​ ഡയറക്​ടറാണ്​. സിവിൽ എഞ്ചിനീയറിങിൽ ബിരുദം നേടിയ മുഹമ്മദ്​ ഹനീഷിന്​ 1996 ലാണ്​ ഇന്ത്യൻ അഡ്​മിനിസ്​ട്രേറ്റീവ്​ സർവീസിൽ പ്രവേശനം ലഭിച്ചത്​. ടൊറണ്ടോയിലും ബാ​ങ്​കോകിലെ ഏഷ്യൻ ഇൻസ്​റ്റിറ്റ്യൂട്ട്​ ഒാഫ്​ ടെക്​നോളജിയിലും അദ്ദേഹം പരിശീലനം നേടിയിട്ടുണ്ട്​. കൈവെച്ച സർക്കാർ മേഖലകളിലെല്ലാം മാനവികതയുടെ ‘ഹനീഷ്​ടെച്ച്​’ കേരളം കണ്ടതാണ്​.വൈവിധ്യം നിറഞ്ഞ കർമവഴികളിൽ പ്രതിഭയുടെ തിളക്കം പരത്തിയ ഇൗ വിദ്യാഭ്യാസ വിചക്ഷണ​​െൻറ പ്രചോദനപ്രഭാഷണം ജിദ്ദ എഡ്യു കഫെയിൽ പ​െങ്കടുക്കുന്ന പുതുതലമുറക്ക്​ അപൂർവാനുഭവമാവുമെന്നുറപ്പാണ്​. ഒാൺലൈൻ രജിസ്​ട്രേഷനും വേണ്ടി  click 4 m.com സന്ദർശിക്കാം.  രജിസ്​റ്റർ ചെയ്യുന്നവർക്ക്​ എസ്​.എം.എസ്​, ഇ മെയിൽ മുഖേന ​പ്രവേശന ടിക്കറ്റ്​ ലഭിക്കും.  

Tags:    
News Summary - educafe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.