അറിവി​െൻറ ഉൽസവമൊരുക്കി  ജിദ്ദയിലും എഡ്യുകഫെ

ജിദ്ദ: ചെങ്കടലി​െൻറ തീരത്ത് അറിവി​െൻറ ഉൽസവമൊരുക്കി ജിദ്ദയിലും ‘ഗൾഫ്മാധ്യമം എഡ്യുകഫെ’ വരുന്നു. ജിദ്ദ ഇൻറർ നാഷനൽ ഇന്ത്യൻ സ്കൂളിൽ മെയ് 13നാണ് സൗദി അറേബ്യയിലെ ആദ്യത്തെ സമ്പൂർണ വിദ്യാഭ്യാസമേളക്ക് മിഡിൽ ഇൗസ്റ്റിലെ നമ്പർവൺ മലയാള ദിനപത്രമായ ഗൾഫ്മാധ്യമം വേദിയൊരുക്കുന്നത്. ഒമ്പത് മുതൽ 12 വരെ ക്ളാസുകളിലെ വിദ്യാർഥികൾക്കാണ് അവസരം.

ജിദ്ദ മേഖലയിലെ ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും പെങ്കടുക്കാം. ഒരു ദിനം നീളുന്ന അറിവി​െൻറ ആഘോഷത്തിൽ ഇന്ത്യയിലെയും ഗൾഫ് രാഷ്ട്രങ്ങളിലെയും വിദ്യാഭ്യാസ, കരിയർ,കൗൺസലിങ്, മ​െൻറലിസ്റ്റ്, മോട്ടിവേഷൻ,മാധ്യമ രംഗത്തെ വിദഗ്ധർ പെങ്കടുക്കും. കൂടാതെ കുട്ടികളുടെ ഉന്നത പഠനത്തിനാവശ്യമായ നിർദേശങ്ങൾ ലഭിക്കാൻ വ്യക്തിഗത കൗൺസലിങിനും സൗകര്യമുണ്ടാവും. പ്രവേശനം തീർത്തും സൗജന്യമാണ്. ഇന്ത്യയിലെയും വിദേശത്തെയും വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സ്റ്റാളുകളുമുണ്ടാവും.മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മാത്രമാണ് പെങ്കടുക്കാനവസരം.

കുടുതൽ വിവരങ്ങൾക്കും ഒാൺലൈൻ രജിസ്ട്രേഷനും വേണ്ടി ഇന്ന് മുതൽ click 4 m.com സന്ദർശിക്കാം.  രജിസ്റ്റർ ചെയ്യുന്നവർക്ക് എസ്.എം.എസ്, ഇ മെയിൽ മുഖേന പ്രവേശന ടിക്കറ്റ് ലഭിക്കും. 2016ലും 17ലും ഗൾഫ്മാധ്യമം ദുബൈയിലൊരുക്കിയ എഡ്യൂകഫെ ചരിത്രവിജയമായിരുന്നു. ആയിരക്കണക്കിന് വിദ്യാർഥികൾക്ക് അവരുടെ അറിവി​െൻറ തിളക്കം വർധിപ്പിക്കാൻ സഹായകമായിരുന്നു.

Tags:    
News Summary - educafe

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.