വാലത്തിൽ അബ്ദുൽ ലത്തീഫ്
ജിദ്ദ: ജോലിക്കിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി ജിദ്ദയിൽ മരിച്ചു. എടവണ്ണ പാലപ്പറ്റ സ്വദേശി വാലത്തിൽ അബ്ദുൽ ലത്തീഫ് (47) ആണ് തിങ്കളാഴ്ച്ച പുലർച്ചെ മരിച്ചത്.
ഇക്കഴിഞ്ഞ ബുധനാഴ്ച ജിദ്ദ സനാഇയ ഭാഗത്ത് സി.സി.ടി.വി ഫിറ്റ് ചെയ്തുകൊണ്ടിരിക്കെ ഉയർന്ന സ്ഥലത്ത് നിന്ന് താഴെ വീണ് തലക്കും ശരീരത്തിെൻറ മറ്റു ചില ഭാഗങ്ങളിലും പരിക്കേറ്റ് ജിദ്ദ മഹ്ജർ കിങ് അബ്ദുൽ അസീസ് ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
പിതാവ്: വാലത്തിൽ മുഹമ്മദ്, മാതാവ്: കടൂറെൻ ഉമ്മത്തി ഉമ്മ, ഭാര്യ: ബുഷ്‌റ പുല്ലഞ്ചേരി, മക്കൾ: നിഷാൽ ഫർഹാൻ (എട്ട്), ലന ഫർഹാൻ (13), ലാസിൻ ഫർഹാൻ (21),
സഹോദരങ്ങൾ: അബ്ദുൽറഹ്മാൻ, അബ്ദുൽ കരീം, അബ്ദുൽ ഹകീം, അയ്യൂബ് ഖാൻ. ജിദ്ദയിലെ സാമൂഹിക പ്രവർത്തകരുടെയും ഇദ്ദേഹത്തിെൻറ ബന്ധുക്കളുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ അനന്തര നടപടിക്രമങ്ങൾ നടന്നുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.