എം.കെ ഹാരിസ് ബാബുവിന് എടവണ്ണ കെ.എം.സി.സി യാത്രയയപ്പ് നൽകി

ജിദ്ദ: കാൽനൂറ്റാണ്ടി​െൻറ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന എം.കെ. ഹാരിസ് ബാബുവിന് ജിദ്ദ കെ.എം.സി.സി എടവണ്ണ പഞ്ചായത്ത് കമ്മിറ്റി യാത്രയയപ്പ് നൽകി. ജിദ്ദ ഷറഫിയ എല്ലോറ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യാത്രയയപ്പ് സമ്മേളനം മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡൻറ്​ സൈതലവി പുളിയക്കോട് ഉദ്ഘാടനം ചെയ്തു.

പ്രസിഡൻറ്​ ഫിറോസ് ബാബു ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഏറനാട് മണ്ഡലം പ്രസിഡൻറ്​ സുൽഫീക്കർ ഒതായി, ജനറൽ സെക്രട്ടറി മൊയ്‌ദീൻ കുട്ടി കാവനൂർ, സിജു എടവണ്ണ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് നേടിയ വിജയത്തിലും ഏറനാട് മണ്ഡലം കൈവരിച്ച മികച്ച നേട്ടത്തിലും സന്തോഷം പ്രകടിപ്പിച്ച് ചടങ്ങിൽ മധുരവിതരണവും നടന്നു.

കേരളത്തി​െൻറ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.കെ. ബഷീർ മുൻപ് ഏറനാട് മണ്ഡലത്തിൽ നടപ്പാക്കിയ അഭൂതപൂർവമായ പുരോഗതികൾ പ്രശംസനീയമാണെന്നും, അദ്ദേഹത്തി​െൻറ പുതിയ പദവിയിലൂടെ ആ വികസനനേട്ടങ്ങൾ ഇനി കേരളത്തിന് മൊത്തത്തിൽ ലഭ്യമാകുമെന്നും ചടങ്ങിൽ സംസാരിച്ചവർ പ്രത്യാശ പ്രകടിപ്പിച്ചു. ജനറൽ സെക്രട്ടറി കെ.സി. അബൂബക്കർ പരിപാടിക്ക് സ്വാഗതവും ട്രഷറർ ഹബീബ് കാഞ്ഞിരാല നന്ദിയും പറഞ്ഞു.

Tags:    
News Summary - Edavanna KMCC bid farewell to MK Harris Babu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.