ഇ​ബോ​ള, ഹാ​ന്ത വൈ​റ​സ് ഭീ​ഷ​ണി: ജാ​ഗ്ര​ത ശ​ക്ത​മാ​ക്കി സൗ​ദി,തീ​ർ​ത്ഥാ​ട​ക​രു​ടെ ആ​രോ​ഗ്യ​കാ​ര്യ​ങ്ങ​ളി​ൽ സൂ​ക്ഷ്​​മ നി​രീ​ക്ഷ​ണം

റി​യാ​ദ്: ഡെ​മോ​ക്രാ​റ്റി​ക് റി​പ്പ​ബ്ലി​ക് ഓ​ഫ് കോം​ഗോ, ഉ​ഗാ​ണ്ട തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ൽ പ​ട​രു​ന്ന ഇ​ബോ​ള വൈ​റ​സി​നെ​യും, ആ​ഗോ​ള​ത​ല​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന ഹാ​ന്ത വൈ​റ​സി​നെ​യും പ്ര​തി​രോ​ധി​ക്കാ​ൻ സൗ​ദി അ​റേ​ബ്യ പൂ​ർ​ണ സ​ജ്ജ​മാ​ണെ​ന്ന് പൊ​തു​ജ​നാ​രോ​ഗ്യ അ​തോ​റി​റ്റി​യാ​യ ‘വി​ഖാ​യ’ അ​റി​യി​ച്ചു.

മേ​യ് 17ന് ​ലോ​കാ​രോ​ഗ്യ സം​ഘ​ട​ന കോം​ഗോ​യി​ലെ ഇ​ബോ​ള വ്യാ​പ​ന​ത്തെ അ​ന്താ​രാ​ഷ്ട്ര ആ​ശ​ങ്ക​യു​ള്ള ഒ​രു പൊ​തു​ജ​നാ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ​യാ​യി പ്ര​ഖ്യാ​പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വി​ഖാ​യ ഏ​റ്റ​വും പു​തി​യ സ്ഥി​തി​വി​വ​ര​ങ്ങ​ൾ പ​ങ്കു​വെ​ച്ചു​കൊ​ണ്ട് ജാ​ഗ്ര​ത നി​ർ​ദേ​ശം ന​ൽ​കി​യ​ത്. അ​ന്താ​രാ​ഷ്​​ട്ര ആ​രോ​ഗ്യ ച​ട്ട​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി ആ​ഗോ​ള ആ​രോ​ഗ്യ സം​ഘ​ട​ന​ക​ളു​മാ​യി ചേ​ർ​ന്നു​കൊ​ണ്ട് 24 മ​ണി​ക്കൂ​റും രാ​ജ്യം സാ​ഹ​ച​ര്യം സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണ്.

നി​ല​വി​ൽ സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ബോ​ള​യോ ഹാ​ന്ത വൈ​റ​സോ ബാ​ധി​ച്ച ഒ​രു കേ​സ് പോ​ലും റി​പ്പോ​ർ​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ഹ​ജ്ജി​നാ​യി രാ​ജ്യ​ത്തെ​ത്തി​യ തീ​ർ​ഥാ​ട​ക​രു​ടെ ആ​രോ​ഗ്യ​നി​ല പൂ​ർ​ണ​മാ​യും തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി. ഇ​ബോ​ള വ്യാ​പ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 2019 ജൂ​ലൈ മു​ത​ൽ ത​ന്നെ സൗ​ദി അ​റേ​ബ്യ ക​ർ​ശ​ന മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ട്.

വൈ​റ​സ് ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​ർ​ക്ക് എ​ൻ​ട്രി വി​സ​ക​ൾ ന​ൽ​കു​ന്ന​ത് മു​ൻ​പ് താ​ൽ​ക്കാ​ലി​ക​മാ​യി നി​ർ​ത്തി​വെ​ച്ചി​രു​ന്നു. കൃ​ത്യ​മാ​യ വി​ല​യി​രു​ത്ത​ലു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഈ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ ഇ​പ്പോ​ഴും തു​ട​രു​ക​യാ​ണ്.

തീ​ർ​ഥാ​ട​ക​ർ, സ്വ​ദേ​ശി​ക​ൾ, വി​ദേ​ശി​ക​ൾ എ​ന്നി​വ​രു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ രാ​ജ്യ​ത്തെ എ​പ്പി​ഡെ​മോ​ള​ജി​ക്ക​ൽ നി​രീ​ക്ഷ​ണ സം​വി​ധാ​നം പൂ​ർ​ണ സ​ജ്ജ​മാ​ണ്.

ഹ​ജ്ജ് സീ​സ​ണി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ രാ​ജ്യ​ത്തെ എ​ല്ലാ വ്യോ​മ, നാ​വി​ക, ക​ര അ​തി​ർ​ത്തി​ക​ളി​ലും ആ​രോ​ഗ്യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​പു​ല​മാ​ക്കു​ക​യും പ്ര​ത്യേ​ക റെ​സ്​​പോ​ൺ​സ് ടീ​മു​ക​ളെ വി​ന്യ​സി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

രോ​ഗ​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ൽ​നി​ന്ന് എ​ത്തു​ന്ന യാ​ത്ര​ക്കാ​ർ​ക്കാ​യി ആ​രോ​ഗ്യ അ​വ​ബോ​ധ​വും മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും വ​ർ​ധി​പ്പി​ച്ചു. കൂ​ടാ​തെ, രോ​ഗ​ബാ​ധി​ത രാ​ജ്യ​ങ്ങ​ളു​ടെ അ​യ​ൽ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ഹ​ജ്ജി​നാ​യി എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ താ​മ​സ​സ്ഥ​ല​ങ്ങ​ളി​ൽ ദി​വ​സേ​ന​യു​ള്ള പ​ക​ർ​ച്ച​വ്യാ​ധി നി​രീ​ക്ഷ​ണം അ​തോ​റി​റ്റി സ​ജീ​വ​മാ​ക്കി​യി​ട്ടു​ണ്ട്. ഏ​തെ​ങ്കി​ലും ത​ര​ത്തി​ൽ സം​ശ​യാ​സ്പ​ദ​മാ​യ കേ​സു​ക​ൾ ഉ​ണ്ടാ​യാ​ൽ അ​വ ഉ​ട​ൻ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി രാ​ജ്യ​ത്തെ ആ​രോ​ഗ്യ സ്ഥാ​പ​ന​ങ്ങ​ൾ സ​ജ്ജ​മാ​ണ്.

ആ​ഗോ​ള​ത​ല​ത്തി​ലു​ള്ള ‘ഹാ​ന്ത’ വൈ​റ​സി​നെ നി​ല​വി​ൽ കു​റ​ഞ്ഞ അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള വൈ​റ​സാ​യി​ട്ടാ​ണ് ത​രം​തി​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​ത് സൗ​ദി അ​റേ​ബ്യ​ക്കോ നി​ല​വി​ലെ ഹ​ജ്ജ് സീ​സ​ണോ യാ​തൊ​രു​വി​ധ ഭീ​ഷ​ണി​യു​മു​യ​ർ​ത്തു​ന്നി​ല്ല.

എ​ങ്കി​ലും മു​ൻ​ക​രു​ത​ലി​ന്റെ ഭാ​ഗ​മാ​യി അ​തി​നെ​തി​രെ​യു​ള്ള നി​രീ​ക്ഷ​ണ ന​ട​പ​ടി​ക​ളും അ​തോ​റി​റ്റി ശ​ക്ത​മാ​യി തു​ട​രു​ക​യാ​ണ്. ഹ​ജ്ജ് സീ​സ​ണി​ലെ ആ​രോ​ഗ്യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി പ​ക​ർ​ച്ച​വ്യാ​ധി നി​രീ​ക്ഷ​ണ സം​വി​ധാ​ന​ത്തി​ന്റെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും, ബ​ന്ധ​പ്പെ​ട്ട ആ​ഭ്യ​ന്ത​ര-​വി​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി തു​ട​ർ​ച്ച​യാ​യ ഏ​കോ​പ​നം ഉ​റ​പ്പാ​ക്കു​ന്നു​ണ്ടെ​ന്നും അ​റി​യി​ച്ച വി​ഖാ​യ, പൊ​തു​ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​പ്പെ​ടേ​ണ്ട സാ​ഹ​ച​ര്യ​മി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു.

Tags:    
News Summary - Ebola, Hanta virus threat: Saudi Arabia steps up vigilance, closely monitors pilgrims' health

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.