സൗദിയിലേക്ക് കടത്താൻശ്രമിക്കുന്നതിനിടയിൽ പിടികൂടിയ മയക്കുഗുളികകൾ
റിയാദ്: സൗദി അറേബ്യയിലേക്ക് കടത്താൻ ശ്രമിച്ച 35 ലക്ഷത്തിലേറെ മയക്കുമരുന്ന് പിടികൂടി. ജിദ്ദ ഇസ്‍ലാമിക് തുറമുഖംവഴി മറ്റ് സാധനങ്ങൾക്കിടയിൽ ഒളിച്ചുകടത്താൻ എത്തിച്ച 3,510,000 ഗുളികകളാണ് പിടിച്ചെടുത്തത്. ഉദ്യാനം നിർമിക്കാനാവശ്യമായ വിവിധതരം കല്ലുകളും മറ്റ് വസ്തുക്കളും വന്ന ഷിപ്മെന്റിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് ഇത്രയധികം ഗുളികകൾ കണ്ടെത്തിയതെന്ന് നാർകോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് വക്താവ് മേജർ മുഹമ്മദ് അൽനുജൈദി പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് നാല് സൗദി പൗരന്മാർ ഉൾപ്പെടെ ഒമ്പതുപേരെ അറസ്റ്റ് ചെയ്തു. മൂന്നുപേർ തുർക്കി പൗരന്മാരും ഒരാൾ ഉംറ വിസയിലെത്തിയ സിറിയൻ പൗരനുമാണ്. ഒരാൾ സന്ദർശന വിസയിലെത്തിയ ആളാണ്. അയാൾ ഏത് രാജ്യക്കാരനാണെന്ന് വ്യക്തമായിട്ടില്ല. പ്രതികളെ നടപടികൾക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സകാത്ത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റിയാണ് പരിശോധന നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.