റിയാദ്: സൗദിയില്‍ നാലായിരം റിയാലില്‍ കുറഞ്ഞ ശമ്പളമുള്ള വിദേശികള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കരുതെന്ന് ശൂറ കൗണ്‍സില്‍ അംഗം ഡോ. ഫഹദ് ബിന്‍ ജമുഅ നിര്‍ദേശിച്ചു. ആഭ്യന്തര മന്ത്രാലയത്തിെൻറ വാര്‍ഷിക റിപ്പോര്‍ട്ട് ചര്‍ച്ചക്കെടുക്കുന്ന സാഹചര്യത്തിലാണ് ട്രാഫിക് വിഭാഗവുമായി ബന്ധപ്പെട്ട നിര്‍ദേശം. ചൊവ്വാഴ്ച നടക്കുന്ന ശൂറയില്‍ വിഷയം ചര്‍ച്ചക്ക് വന്നേക്കുമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.
വേതന സുരക്ഷാ നിയമത്തിലെ വിവരമനുസരിച്ച് രാജ്യത്തെ സ്വകാര്യ സ്ഥാപനങ്ങള്‍ തൊഴില്‍ മന്ത്രാലയത്തിന് നല്‍കുന്ന ഡാറ്റാബാങ്കില്‍ തുടര്‍ച്ചയായ ആറ് മാസം നാലായിരം റിയാല്‍ ശമ്പളമുള്ളവര്‍ക്ക് മാത്രമേ ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കാവൂ എന്നാണ് ശൂറ അംഗത്തിെൻറ ശിപാര്‍ശ. േഡാ. ഫഹദ് ബിന്‍ ജുമുഅ ഇതിന് മുമ്പും ഇതേ നിര്‍ദേം ശൂറയുടെ മുന്നില്‍ വെച്ചിരുന്നു.
രാജ്യത്ത് ബിനാമി ഇടപാട് നടത്തുന്നവരും അനധികൃതമായി ജോലിയെടുക്കുന്നവരും അനര്‍ഹമായി ഡ്രൈവിംഗ് ലൈസന്‍സ് കരസ്ഥമാക്കുന്നുണ്ട്.
ഡ്രൈവിംഗ് കരസ്ഥമാക്കിയ ശേഷം സ്വന്തം തൊഴിലല്ലാതെ മറ്റു ജോലികള്‍ ചെയ്യുന്നവരും വിദേശികളിലുണ്ട്. ഇത്തരം പ്രവണതകള്‍ തടയാനും ബിനാമി ഇടപാടുകള്‍ക്ക് തടയിടാനും നിയമം അനിവാര്യമാണ്. എന്നാല്‍ ഡ്രൈവര്‍ വിസയില്‍ വന്നവര്‍ക്ക് ശമ്പളം മാനദണ്ഡമാക്കാതെ ലൈസന്‍സ് അനുവദിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. സ്ത്രീകള്‍ക്ക് ഡ്രൈവിംഗ് ലൈസന്‍സ് അനുവദിക്കുന്ന സാഹചര്യത്തില്‍ ഡ്രൈവര്‍മാരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുവരുത്താനാവുമെന്നും ശൂറ അംഗം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.